ശബരിമലയെ മത പരിവർത്തന ശക്തികൾക്ക് തീറെഴുതുന്നു: ഹിന്ദു ഐക്യവേദി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ മതപരിവർത്തന ശക്തികൾക്ക് സ്വൈരവിഹാരത്തിന് സാഹചര്യമൊരുക്കാൻ ദേവസ്വം ബോർഡ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ എസ്.ബിജു ആരോപിച്ചു.
നിലയ്ക്കലിലും, പമ്പയിലും, കൊറോണ പരിശോധനയ്ക്കും, ആരോഗ്യ സംരക്ഷണത്തിനുമായി ബിലീവേഴ്സ്ചർച്ച് മെഡിക്കൽ കോളേജിനും, മുത്തൂറ്റ് ഹോസ്പിറ്റലിനും, അനുമതി നൽകിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേവന സന്നദ്ധരായി പ്രവർത്തിച്ചിരുന്ന അപ്പോളോ , അമൃത മെഡിക്കൽ കോളേജുകൾക്ക് വേണ്ടത്ര സഹായം ചെയ്തു കൊടുക്കാത്ത ദേവസ്വം ബോർഡ്, സേവനത്തെ മാനിക്കാതെ, സഹായം നൽകാതെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പോളോ ഹോസ്പിറ്റൽ സേവനം അവസാനിപ്പിച്ചതായിട്ടാണ് അറിയാൻ കഴിയുന്നത്.
ആരോഗ്യ വകുപ്പിന്റെ കീഴിലുളള ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കാനും, ആതുര ശുശ്രൂഷാ സംവിധാനം ഒരുക്കാൻ വേണ്ടത്ര ഡോക്ടർമാരെയും, ജീവനക്കാരെയും അനുവദിച്ചിട്ടില്ല. സേവനത്തിന്റെ മറവിൽ വിദേശപ്പണം സ്വീകരിച്ച് മതപരിവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ബിലീവേഴ്സ് ചർച്ചിന് വഴിയൊരുക്കുകയാണ്, ദേവസ്വം ബോർഡും സർക്കാരുമെന്ന് ഈ .എസ്. ബിജു കുറ്റപ്പെടുത്തി.
48 മണിക്കൂറിനകം കോവിഡ് ടെസ്റ്റ് നടത്താത്തവർ നിലയ്ക്കലിലാണ് ടെസ്റ്റ് നടത്തേണ്ടത് അതിനായി 650 മുതൽ 800 രൂപ വരെ ഭക്തരിൽനിന്ന്ഈടാക്കുകയാണ്.സർക്കാർഹോസ്റ്റലുകളിലേക്ക്10പേരെ പരിശോധനയ്ക്ക് അയയ്ക്കുമ്പോൾ ബാക്കിയുള്ളവരെ സ്വകാര്യ ടെസ്റ്റിംഗ് കേന്ദ്രത്തിലേക്കാണ് അയയ്ക്കുന്നത്.
ആതുര സേവനത്തിന്റെ പേരിൽ പകൽ കൊള്ളയ്ക്ക് ദേവസ്വം ബോർഡ് കൂട്ടുനിൽക്കുകയാണെന്ന് ഈ എസ്.ബിജു പറഞ്ഞു.