
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര് രാജീവര് പ്രതിയാകില്ല. അദ്ദേഹം സ്വര്‍ണ ഇടപാടില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കിയതിനു തെളിവൊന്നും അന്വേഷണസംഘത്തിനു (എസ്.ഐ.ടി.) കണ്ടെത്താനായില്ല.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി ചോദ്യംചെയേ്േണ്ട ആവശ്യമില്ലെന്നാണു തീരുമാനം. എന്നാല്‍, ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍നിന്നും പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും.
മന്ത്രിയുമായി നേരത്തെ പരിചയമുണ്ടെന്ന് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി പറഞ്ഞതായി എ. പത്മകുമാര്‍ മൊഴി നല്‍കിയതായാണ് വിവരം. എന്നാല്‍, പോറ്റിക്കായി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടതിനു രേഖകളില്ലെന്നും പത്മകുമാര്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കു കൈമാറുന്നതിനു 2019 മേയ് 18നു തയാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ കണ്‌ഠര് രാജീവരും ഉള്‍പ്പെടും.
ഈ വിവരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ട്. ചെമ്പുപാളികള്‍ എന്നു തെറ്റായി രേഖപ്പെടുത്തിയ കട്ടിളയില്‍നിന്നു 474.9 ഗ്രാം സ്വര്‍ണം നഷ്‌ടമായതായും കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കു ദേവന്റെ അനുജ്‌ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണു തന്ത്രി നല്‍കുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടിളപ്പാളികളുടെ മഹസറില്‍ തന്ത്രിയും അന്നത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി, ഉദ്യോഗസ്‌ഥരായ ബി. മുരാരിബാബു, ഡി. ജയകുമാര്‍, ആര്‍. ശങ്കരനാരായണന്‍, കെ. സുലിന്‍കുമാര്‍, സി.ആര്‍. ബിജുമോന്‍, ജീവനക്കാരായ എസ്. ജയകുമാര്‍, പി.ജെ. രജീഷ്, വി.എം. കുമാര്‍ എന്നിവരുമാണു ഒപ്പുവച്ചിട്ടുള്ളത്. ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ അറിയാമെന്നാണു തന്ത്രിയുടെ മൊഴിയെങ്കിലും അതുകൊണ്ടുമാത്രം തന്ത്രിയെ പ്രതിസ്‌ഥാനത്തു നിര്‍ത്താനാവില്ലെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
2019 ജൂണ്‍ 17 നാണു സ്വര്‍ണം പൂശി നല്‍കാന്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി അപേക്ഷ നല്‍കിയത്. ഇതില്‍ തന്ത്രിയുടെ അഭിപ്രായവും കുറിപ്പായി വാങ്ങിയിരുന്നു. അന്നുതന്നെ തന്ത്രിയുടെ കുറിപ്പും ചേര്‍ത്ത് മുരാരി ബാബു എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന് അപേക്ഷ നല്‍കി. ശില്‍പപാളികള്‍ ചെമ്പുതകിടാണെന്നു രേഖപ്പെടുത്തിയതു മുരാരി ബാബുവാണ്.
തന്ത്രിയുടെ കുറിപ്പില്‍ ശില്‍പ്പപാളിയില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തകിടുകള്‍ തെളിഞ്ഞതിനാല്‍ സ്വര്‍ണം പൂശാന്‍ അനുവദിക്കാമെന്നാണുള്ളത്.എന്നാല്‍, ദേവസ്വം മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, തന്ത്രിയുടെ കുറിപ്പ് അവഗണിച്ചാണ് ചെമ്പുപാളികള്‍ എന്നുമാത്രം രേഖപ്പെടുത്തിയത്. തന്ത്രിയുടെ കുറിപ്പ് അവഗണിച്ചാണു നവീകരണത്തിനായി ശില്‍പപാളി കൊണ്ടുപോയത്. പാളി പുറത്തുകൊണ്ടുപോകാന്‍ തന്ത്രി അനുമതി നല്‍കിയിരുന്നില്ല.







