Spread the love

പോലീസ് ഡേ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ മതംമാറ്റാൻ അൻസിബ ശ്രമിച്ചെന്ന് ടിനി ടോം പറഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് മോഹൻ പാലോട്.

video
play-sharp-fill

2023 ൽ താൻ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെയാണ് സെറ്റിൽവെച്ച് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. റംസാൻ നോമ്പ് സമയത്ത് പ്രൊഡക്ഷൻ കൺട്രോളറുടെ മകന് നോമ്പ് മുറിക്കാൻ അൻസിബ ഭക്ഷണം നൽകി എന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്.

ടിനി ടോമിന്റെ കരിയർ തകർക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ടിനി തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനുശേഷമാണ് ഈ ഗൂഢാലോചനകളെല്ലാം തുടങ്ങിയത്. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിനെ എന്തിനാണ് മാലാ പാർവതി നിരന്തരം വിളിക്കുന്നത്. മാലാ പാർവതിയാണ് ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. അമ്മയിൽനിന്ന് രാജിവെയ്ക്കാതെ ശ്വേതാ മേനോൻ പോരാടണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group