ശബരിമല യാത്രയ്‌ക്ക് ഭക്തര്‍ക്ക് തടസമില്ല; പമ്പാ സ്‌നാനത്തിന് അനുമതിയില്ല;  പ്രവേശനം സ്വാമി അയ്യപ്പന്‍ റോഡ്‌ വഴി മാത്രം

ശബരിമല യാത്രയ്‌ക്ക് ഭക്തര്‍ക്ക് തടസമില്ല; പമ്പാ സ്‌നാനത്തിന് അനുമതിയില്ല; പ്രവേശനം സ്വാമി അയ്യപ്പന്‍ റോഡ്‌ വഴി മാത്രം

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നിറപുത്തരി ആഘോഷത്തിന് ഇത്തവണ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം.

ശബരിമല യാത്രയ്‌ക്ക് തീര്‍ത്ഥാടകര്‍ക്ക് തടസമില്ലെന്ന് ജില്ലാ കളക്‌ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. നദികളില്‍ ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവുണ്ട്. അതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമാകും തീര്‍ത്ഥാടകരെ അനുവദിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യം വരുന്ന മുറയ്‌ക്ക് കെഎസ്‌ആര്‍‌ടിസി ബസുകളും ആംബുലന്‍സുകളും വിന്യസിക്കും. നിറപുത്തരി ആഘോഷങ്ങള്‍ക്കുള‌ള ക്രമീകരണങ്ങള്‍ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. അടിയന്തരഘട്ടത്തില്‍ സജ്ജീകരണങ്ങളും ഉദ്യോഗസ്ഥരും തയ്യാറാണെന്ന് കളക്‌ടര്‍ അറിയിച്ചു.

ഓഗസ്‌റ്റ് നാലിനാണ് സന്നിധാനത്ത് നിറപുത്തരി പൂജകള്‍. ഇതിനായി മൂന്നിന് നടതുറക്കും. ഓഗസ്‌റ്റ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റി മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ജാഗ്രതയോടെ കൂടിയുള‌ള തീര്‍ത്ഥാടനത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.