ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമം പിണറായി സർക്കാർ ഉപേക്ഷിക്കണം: യുവമോർച്ച
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ ബോധപൂർവ്വം കള്ളക്കേസ്സിൽ കുടുക്കി ബോധപൂർവ്വം ജയിലിൽ അടയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, ആചാരങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾ സന്നിധാനത്തുപ്പോലും നിലവിൽ സമരം ചെയ്യേണ്ട സാഹചര്യമാണെന്നും പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. സുധീപ് അഭിപ്രായപ്പെട്ടു.
വിശ്വാസങ്ങൾ സംരക്ഷിക്കാൻ വിശ്വാസികളോടൊപ്പം സഹനസമരം നടത്താൻ യുവമോർച്ച ഉണ്ടാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് പന്തം കൊളുത്തി വേറിട്ട രീതിയിലുള്ള പ്രകടനമാണ് യുവമോർച്ച നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം ടി.എൻ. ഹരികുമാർ, ജില്ലാ സെക്രട്ടറി സി.എൻ. സുബാഷ്, യുവമോർച്ച സംസ്ഥാന സമിതി അംഗം ഗോപൻ കെ.എസ്, ജില്ലാ ജന:സെക്രട്ടറി സോബിൻലാൽ, ജില്ലാ വൈസ്: പ്രസിഡന്റ് വി.പി മുകേഷ്, ഗിരീഷ്‌കുമാർ, ജില്ലാ സെക്രട്ടറി ശ്യാംകുമാർ, രാഹുൽരാജ്, ഗിരിഷ്, കർഷകമോർച്ച നി :മ: പ്രസിഡന്റ് എൻ.കെ നന്ദകുമാർ, ന്യൂനപക്ഷമോർച്ച ജില്ലാ ജന:സെക്രട്ടറി നാസർ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.