
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്‌ഐടിയോട് ഹൈക്കോടതി.
അന്തിമ റിപ്പോർട്ട് എന്ന് നല്‍കുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക സംഘത്തിന് കോടതി നിർദ്ദേശം നല്‍കി.
2025 ല്‍ സ്വർണപ്പാളികള്‍ കൊണ്ടുപോയതില്‍ ആർക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിന്‍റെ ഗൗരവവും പരിശോധിക്കണ്ട രേഖകളുടെ വ്യാപ്തിയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ അന്വേഷണം പൂർത്തിയാക്കാൻ മതിയായ സാവകാശം നല്‍കിയെന്ന് ബോധ്യമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അതിനാല്‍ ഇനി സാവകാശം നല്‍കാനാകില്ലെന്നും അന്തിമ റിപ്പോർട്ട് എന്ന് നല്‍കുമെന്ന് ഈ മാസം 29 നകം അറിയിക്കാനുമാണ് നിർദേശം.







