video
play-sharp-fill

കാല്‍നടയായി മലയ്ക്ക് പോയി വരുന്ന വഴി ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങി; ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു; മരിച്ചത് പാലോട് സ്വദേശി

കാല്‍നടയായി മലയ്ക്ക് പോയി വരുന്ന വഴി ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങി; ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു; മരിച്ചത് പാലോട് സ്വദേശി

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു.

പാലോട് ഭരതന്നൂര്‍ ലെനിന്‍കുന്ന് തെക്കിന്‍കര പുത്തന്‍ വീട്ടില്‍ മണിക്കുട്ടന്‍ (34) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചന്‍കോവിലാറ്റിലെ കൈപ്പട്ടൂര്‍ പാലത്തിന് സമീപമുള്ള ക്ഷേത്രക്കടവിലാണ് മുങ്ങിമരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാല്‍നടയായി ശബരിമലയ്ക്ക് പോകുന്ന അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് മണിക്കുട്ടന്‍.

വരുന്ന വഴി കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് വന്ന ഫയര്‍ഫോഴ്സ് സ്‌കൂബ ടീം തെരച്ചില്‍ നടത്തി ഉടന്‍ തന്നെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നദിയിലെ കുഴി തിരിച്ചറിയാതെ ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.