play-sharp-fill
ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ നാമജപ ഘോഷയാത്ര

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ നാമജപ ഘോഷയാത്ര

സ്വന്തം ലേഖകൻ

കുറിച്ചി :ചെറുപാറക്കാവ് ദേവീക്ഷേത്രം, ഇണ്ടളയപ്പസ്വാമി ക്ഷേത്രം, കൃഷ്ണൻകുന്ന് പാർത്ഥസാരഥി ക്ഷേത്രം, അദ്വൈതാശ്രമം, ഇത്തിത്താനം അയ്യപ്പ കർമ്മസമിതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച അയ്യപ്പനാമജപ ഘോഷയാത്ര മന്ദിരം കവലയിൽ സംഗമിച്ച് കുറിച്ചിയിൽ സമാപിച്ചു. കുറിച്ചിയുടെ വിവിധ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ആബാലവൃദ്ധം ജനങ്ങൾ നാമജപത്തിൽ പങ്കാളികളായി. കുറിച്ചിയിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹവർഷം ചൊരിഞ്ഞ് കൃഷ്ണപ്പരുന്തുകൾ സന്നിഹതമായത് വിശ്വാസികൾക്ക് മനം കവരുന്ന അനുഭവം ആയി. കുറിച്ചിയിലെ സമ്മേളനത്തിൽ എൻ എസ് എസ് കരയോഗം 1580 നമ്പർ പ്രസിഡന്റ്് പ്രമോദ് ഗിരിജാലയംം അദ്ധ്യക്ഷത വഹിച്ചു.അയ്യപ്പ കർമ്മ സമിതി ജില്ല കൺവീനർ പി എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
മലയാള ബ്രാഹ്മണ സമാജം ഹരി പുതുമന, വിശ്വകർമ്മ സഭ സെക്രട്ടറി കെ ജി ആനന്ദക്കുട്ടൻ,പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ്, പി കെ ഗോപാലകൃഷ്ണൻ, രാജീവ് പേരൂർ ,
പ്രശാന്ത് രവി കാരിയിൽ, പരമേശ്വരൻ നായർ എന്നിവർ പ്രസംഗിച്ചു.