ശബരിമല യുവതീപ്രവേശനം : പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണക്ക് വിട്ടതിനെതിരായ ഹർജിയിൽ തിങ്കളാഴ്ച വിധി പറയും
സ്വന്തം ലേഖകൻ
ഡൽഹി: ശബരിമല യുവതീപ്രവേശനം പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണക്ക് വിട്ടതിനെതിരായ ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. വിശാലബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളും തിങ്കളാഴ്ച പരിശോധിക്കും. ബുധനാഴ്ച മുതൽ ശബരിമല കേസിൽ വാദവും തുടങ്ങും.
കഴിഞ്ഞ നവംബർ 14നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമപ്രശ്‌നങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് കോടതി വാദം കേൾക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0