Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

video
play-sharp-fill

തിരുവനന്തപുരം: ശബരിമലയിൽ ലഭിച്ച സുവർണ്ണാവസരം വിനിയോഗിക്കാൻ കാത്തിരുന്ന ബിജെപിയ്ക്ക് പക്ഷേ വൻ തിരിച്ചടിയായി. ആറ് മണ്ഡലങ്ങളിൽ വിജയിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപിയ്ക്ക് പക്ഷേ, ഇത്തവണയും അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. യുഡിഎഫിന്റെ പടയോട്ടത്തിൽ ബിജെപിയ്ക്ക് നാലിടത്ത് രണ്ടാം സ്ഥാനത്ത് എത്താനായി എന്നത് മാത്രമാണ് ആശ്വാസമായത്. പല നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമത് എത്താനായി എന്നതും ആശ്വാസമായട്ടുണ്ട്.
ശബരിമലയിൽ പ്രതീക്ഷ അർപ്പിച്ചായിരുന്നു ബിജെപി കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഇത് തിരിച്ചടിച്ചു എന്ന സൂചന തന്നെയാണ് പത്തനംതിട്ടയിലും, തിരുവനന്തപുരത്തുമുണ്ടായ കനത്ത തോൽവി ബിജെപിയ്ക്ക് നൽകുന്ന സൂചന. ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാൻ രണ്ടു മണഡലങ്ങളിലും സാധിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിന്റെ അടുത്ത് പോലും ഇരു സ്ഥാനാർത്ഥികൾക്കും എത്താൻ സാധിച്ചിട്ടില്ല. പത്തനംതിട്ടയിൽ ആദ്യഘട്ടം മുതൽ രണ്ടാമത് നിന്നിരുന്ന കെ.സുരേന്ദ്രൻ പിന്നീട് മൂന്നാമത് പോയി. പതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസത്തിലാണ് രാവിലെ 11 മണിയോടെ ആദ്യ ഫല സൂചനകൾ പുറത്ത് വന്നിരിക്കുമ്പോൾ വ്യക്തമാകുന്നത്.
തിരുവനന്തപുരത്ത് ആദ്യം മുതൽ മുന്നിലായിരുന്ന കുമ്മനം രാജശേഖരൻ പത്തു മണിയോടെ വീണ്ടും പിന്നിലായി. പിന്നീട്, ഒരു ഘട്ടത്തിലും കുമ്മനത്തിന് മുന്നിലെത്താൻ സാധിച്ചില്ല. പിന്നീട് കൃത്യമായ ലീഡ് നില നിർത്തിയ ശശി തരൂർ ഇരുപതിനായിരത്തിലേയ്ക്ക് ലീഡ് ഉയർത്തുകയായിരുന്നു. പാലക്കാട് മണ്ഡലത്തിൽ എം.ബി രാജേഷിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളി ചില സാഹചര്യങ്ങളിൽ കൃഷ്ണകുമാർ രണ്ടാമത് എത്തിയിരുന്നു. എന്നാൽ, വീണ്ടും പാലക്കാട് മണ്ഡലത്തിൽ എം.ബി രാജേഷ് തന്നെ മുന്നിൽ എത്തിയിരുന്നു.
തൃശൂരിൽ ഏറെ പ്രതീക്ഷ അർപ്പിച്ച് മത്സര രംഗത്ത് ഇറക്കിയ സുരേഷ് ഗോപിയ്ക്ക് ആത്ഭുതങ്ങൾ ഒന്നും കാട്ടാൻ സാധിച്ചില്ല. മൂന്നാം സ്ഥാനത്ത് തന്നെ നിന്ന സുരേഷ് ഗോപി ഒരുഘട്ടത്തിൽ പോലും ലീഡ് ചെയ്തിരുന്നില്ല.