video
play-sharp-fill
നിയമാനുസൃതം വണ്ടി ഓടിച്ചവര്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും; ബോധവത്ക്കരണത്തിന് പുതു മാര്‍ഗങ്ങളുമായി ട്രാഫിക് പൊലീസ്

നിയമാനുസൃതം വണ്ടി ഓടിച്ചവര്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും; ബോധവത്ക്കരണത്തിന് പുതു മാര്‍ഗങ്ങളുമായി ട്രാഫിക് പൊലീസ്

സ്വന്തം ലേഖകന്‍

താമശ്ശേരി: റോഡില്‍ നിയമാനുസൃതം വാഹനമോടിച്ചവര്‍ത്ത് സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ട്രാഫിക് പൊലീസ്. ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റും കൊടുവള്ളി ജോയന്റ് ആര്‍.ടി.ഓഫീസും താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സും ചേര്‍ന്നാണ് താമരശ്ശേരിയില്‍ വ്യത്യസ്തമായ ബോധവത്ക്കരണം നടത്തിയത്.

നിയമാനുസൃതം നിരത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നല്‍കിയ ട്രാഫിക് പൊലീസ് നിയമം ലംഘിച്ചവര്‍ക്ക് കടുത്ത താക്കീതും നല്‍കിയാണ് തിരിച്ചയച്ചത്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) സി.വി.എം ഷരീഫാണ് താമരശ്ശേരിയില്‍ പുതിയ ബോധവത്ക്കരണം ഉദ്ഘാടനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുവള്ളി ജോയന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഇ.സി. പ്രദീപ്, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ സബീര്‍ മുഹമ്മദ്, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ എസ്.ആര്‍. ആദര്‍ശ്, എം.പി. മുനീര്‍, കെ. സനില്‍ കുമാര്‍, ടി.എന്‍. പ്രവീണ്‍, അഖിലേഷ്, കെ.ജിതോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.