video
play-sharp-fill

ആര്‍.എസ്.എസ് പദസഞ്ചലനത്തിനിടയിലേയ്ക്ക് ബൈക്ക് ഓടിച്ച് കയറ്റി: അപകടത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമം;  കുമ്മനത്തിന് സമീപം  പിടിയിലായ യുവാവിന്റെ പോക്കറ്റിൽ 20 ഗ്രാം കഞ്ചാവ്

ആര്‍.എസ്.എസ് പദസഞ്ചലനത്തിനിടയിലേയ്ക്ക് ബൈക്ക് ഓടിച്ച് കയറ്റി: അപകടത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമം; കുമ്മനത്തിന് സമീപം പിടിയിലായ യുവാവിന്റെ പോക്കറ്റിൽ 20 ഗ്രാം കഞ്ചാവ്

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: ആർഎസ് എസിന്റെ പദസഞ്ചലനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയപ്പോൾ പോക്കറ്റിൽ നിന്ന് കിട്ടിയത് 20 ഗ്രാം കഞ്ചാവ്. ബൈക്ക് അപകടത്തിന് പിന്നാലെ കഞ്ചാവ് വിറ്റ കേസിലും പ്രതിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇയാളുടെ എതിർദിശയിൽ വന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന 10 വയസുകാരന് അപകടത്തില്‍ പരിക്കേറ്റു. കേസിൽ പെരുമ്പായിക്കാട് മള്ളൂശേരി തിടമ്പൂര്‍ അമ്പലം ഭാഗത്ത് പാറയില്‍ വീട്ടില്‍ ലിബിനെ(25) വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിന് പരിക്കേറ്റ മറിയപ്പള്ളി കാവില്‍പറമ്പില്‍  രാജേഷിന്റെ മകന്‍ ഋഷികേശ് മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സതേടി.
ഞായറാഴ്ച വൈകിട്ട് നാലിന് തിരുവാറ്റ കുമ്മനം റോഡിലായിരുന്നു സംഭവം.

പദസഞ്ചലനത്തിന് സമീപത്ത് വെച്ച് ലിബിന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലിബിനും ബൈക്കുകാരനും റോഡില്‍ തെറിച്ചു വീണു. ലിബിന്റെ ബൈക്ക് ആര്‍.എസ്.എസ് പദസഞ്ചലനത്തിന് ഇടയിലേയ്ക്ക് ഇടിച്ചു കയറി.

ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ അപകടത്തില്‍ പരിക്കേറ്റ ഋഷികേശിനെ രക്ഷിക്കാന്‍ എത്തിയപ്പോഴേയ്ക്കും ലിബിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ ലിബിനെ പിടികൂടി. പോലീസ് എത്തി ലിബിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി.