“പിന്നിലോട്ട് കേറിക്കോ സാറേ….”; ‘ജനത്തിരക്ക് മൂലം പരിപാടിക്ക് സമയത്ത് എത്തിപ്പെടാന്‍ കഴിയാതിരുന്ന ഉമ്മന്‍ ചാണ്ടിയെ സ്കൂട്ടറിന് പിന്നില്‍ കയറ്റികൊണ്ടുപോയി’; അതായിരുന്നു ഉമ്മന്‍ ചാണ്ടി സാര്‍… “; അനുഭവം പങ്കുവച്ച് റോഷി അഗസ്റ്റിന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുമായി സ്കൂട്ടറില്‍ യാത്ര ചെയ്തതിന്‍റെ ഓര്‍മ്മ പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ.
ജനത്തിരക്ക് മൂലം പരിപാടിക്ക് സമയത്ത് എത്തിപ്പെടാന്‍ കഴിയാതിരുന്ന ഉമ്മന്‍ ചാണ്ടിയെ സ്കൂട്ടറിന് പിന്നില്‍ കയറ്റികൊണ്ടുപോയ അനുഭവമാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുയോഗത്തിന് എത്തേണ്ട സമയം വല്ലാതെ വൈകുന്നതില്‍ ഉമ്മന്‍ ചാണ്ടി സാര്‍ അസ്വസ്ഥനായതോടെ ഒപ്പമുണ്ടായിരുന്ന ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ വാങ്ങി.
‘പിന്നിലോട്ട് കേറിക്കോ സാറേ.’ എന്നു പറഞ്ഞപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം എന്റെ പിന്നില്‍ കയറി.
തിരക്കിനിടയിലൂടെ ഞങ്ങള്‍ യോഗസ്ഥലത്തേക്ക് പാഞ്ഞു. അതായിരുന്നു ഉമ്മന്‍ ചാണ്ടി സാര്‍.
ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആരോടും ‘നോ’ പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
ഇതിനൊപ്പം മുൻപൊരിക്കൻ ഹെലികോപ്റ്ററില്‍ കയറ്റി അദ്ദേഹം ഒരു പരിപാടിക്ക് കൊണ്ടുവന്ന അനുഭവവും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.