play-sharp-fill
അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമോ..? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടി മുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്

അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമോ..? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടി മുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്

സ്വന്തം ലേഖകൻ

കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമെന്ന് സംശയം. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്.

കർണാടകയിൽ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകൾ ഇപ്പോഴും കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിൽ നടക്കാറുണ്ട്. രൂപശ്രീയുടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ പൂർണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ആഭിചാര കർമങ്ങളുടെ ഭാഗമായിട്ടാകാം. പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് ആഴത്തിൽ അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിന് സ്വന്തം വീട് തന്നെ തെരഞ്ഞെടുത്തതും ഗൂഢപൂജകളുടെ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വർധിപ്പിക്കാമെന്ന അന്ധവിശ്വാസം പലയിടങ്ങളിലും ഉള്ളതാണ്. ബലിമൃഗങ്ങളെ ആയുധമുപയോഗിക്കാതെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതും ഇത്തരം ആഭിചാരകർമങ്ങളിലെ രീതിയാണ്. വിവിധ സ്ഥലങ്ങളിൽ കാരന്ത് പൂജകൾക്കായി പോകുമ്‌ബോൾ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്ജനും കൃത്യം നടക്കുമ്‌ബോൾ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു.

മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും നിഗൂഢതകൾ നിറഞ്ഞതാണ്. ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാനാവുന്ന ചെറിയൊരു മൺപാത മാത്രമാണ് വീട്ടിലേക്കുള്ളത്. വിശാലമായ മുറ്റത്ത് തുളസിത്തറയും അഗ്നികുണ്ഡവും കാണാം.

മുറ്റത്ത് ഷീറ്റിട്ടതിനാൽ വീടിനകത്ത് അധികം വെളിച്ചമില്ല. പൂജകൾ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേർന്ന് വലിയൊരു മുറി തയ്യാറാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലുള്ളതുപോലെ ചെറിയൊരു പൂജാമുറി വേറെയുമുണ്ട്. പുറത്തെ പൂജാമുറിയിൽ വീട്ടിലെ സ്ത്രീകൾക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

രൂപശ്രീയുടെ മൃതദേഹം കടലിൽ തള്ളുകയും ഹാൻഡ്ബാഗ് കടൽതീരത്തെ കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പറയുമ്പോഴും വസ്ത്രങ്ങൾ എന്തുചെയ്തു എന്ന കാര്യം വെളിപ്പെടാതെ കിടക്കുകയാണ്‌