
പ്ലാനറ്റ് റോമിയോ ‘തുണ്ടെത്തിക്കും’: കിരൺ ഫ്രണ്ട്‌സ് ഷെയർ ചെയ്യും; പരിചയമില്ലാത്ത ആ നമ്പർ പൊളിച്ചത് കൊച്ചിയിലെ അശ്ലീല കൂട്ടായ്മ; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ പുറത്ത് എത്തിച്ചത് ഗ്രൂപ്പിലെ കാക്കി സാന്നിധ്യം; പ്രതിദിനം മറിഞ്ഞിരുന്നത് ആയിരത്തോളം വീഡിയോകൾ
തേർഡ് ഐ ബ്യൂറോ
കൊച്ചി: പ്ലാനറ്റ് റോമിയോ തുണ്ടെത്തിക്കും, കിരൺ ഫ്രണ്ട്‌സ് ഷെയർ ചെയ്യും. അശ്ലീല വീഡിയോകൾ കൈകാര്യം ചെയ്യുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനുമായി കൊച്ചിയിലെ വാട്‌സ്അപ്പ് കൂട്ടായ്മാ സംഘം ഒരുക്കിയിരുന്നത് വൻ ക്രമീകരണങ്ങൾ എന്നു റിപ്പോർട്ട്. പ്രതിദിനം ആയിരത്തിലേറെ വീഡിയോകളാണ് പ്ലാനറ്റ് റോമിയോ എന്ന വെബ് സൈറ്റ് പ്ലാറ്റ്‌ഫോമിൽ നിന്നും ഇവർ ഡൗൺലോഡ് ചെയ്തിരുന്നത്. ഈ വീഡിയോകൾ ഷെയർ ചെയ്യുന്നതിനു വേണ്ടി മാത്രമാണ് കിരൺ ഫ്രണ്ട്‌സ് എന്ന പേരിൽ നിരവധി വാട്‌സ്അപ്പ് ഗ്രൂപ്പുകളും ഇരുവരും ചേർന്നു സൃ്ഷ്ടിച്ചത്.
ഗ്രൂപ്പിൽ സ്ഥിരമായി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന തൃശ്ശൂർ ദേശമംഗലം കൂട്ടുപാത സുരേഷ് നിവാസിൽ സുരേഷ് എൻ കെ (55), ചേർത്തല അർത്തുങ്കൽ പുത്തൻപുരക്കൽ വീട്ടിൽ മാനുവൽ പി ബി (കിരൺ) (23) എന്നിവരെ പിടികൂടിയതോടെയാണ് കുട്ടികളുടെ പോലും അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചിരുന്ന ഗ്രൂപ്പിനെപ്പറ്റി രഹസ്യ വിവരം പൊലീസിനു ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാനറ്റ് റോമിയോ ഗ്രൂപ്പിൽ നിന്നും അശ്ലീല വീഡിയോ ഡൗൺ ലോഡ് ചെയ്യുന്ന പ്രതികളുടെ ഐപി വിലാസം സഹിതം കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർപോൾ കൊച്ചി സിറ്റി പൊലീസിനു വിവരം നൽകിയിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകളും, കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകളുമാണ് പ്ലാനറ്റ് റോമിയോ എന്ന ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നത്. ഇതു തന്നെയായിരുന്നു ഇന്റർപോളിന്റെ അന്വേഷണത്തിലും കണ്ടെത്തിയത്.
ഈ ഐപി വിലാസങ്ങളെ പിൻതുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 13 അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ പട്ടിക ആദ്യം ലഭിച്ചത്. കൊച്ചിയിലെ സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ ഈ ഗ്രൂപ്പിലേയ്ക്കു അംഗങ്ങളായി കയറി. പ്രതികളാക്കപ്പെട്ടവരുടെ സുഹൃത്തുക്കൾ വഴിയാണ് ഈ അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥർ കയറിപ്പറ്റിയത്. തുടർന്നു, അന്വേഷണം നടത്തിയ പൊലീസ് സംഘത്തിന് പ്രതികൾ കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതാണ് എന്ന കൃത്യമായ വിവരവും ലഭിച്ചു.
തുടർന്നാണ് പൊലീസ് അറസ്റ്റിലേയ്ക്കു അടക്കം കടന്നത്. ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലേയ്ക്കും സംഘം അശ്ലീല വീഡിയോകൾ സപ്ലൈ ചെയ്തിരുന്നതായി കണ്ടെത്തിയത്. തുടർന്നു, കോട്ടയത്തെ ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.