സ്‌പോട്‌സ് ഡെസ്‌ക്
റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റും റാഞ്ചി രോഹിത് ശർമ്മ. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിവസം മിന്നൽ വേഗത്തിൽ ഇരട്ട സെഞ്ച്വറി തികച്ച രോഹിത് ഓപ്പണറായി ഇറങ്ങിയ ആദ്യ പരമ്പരയിൽ തന്നെ ഇരട്ടസെഞ്ച്വറി നേടുന്ന താരമായി.
ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടോട്ടലിന്റെ ഉടമയായ രോഹിത്തിന്റെ ടെസറ്റിലെ ആദ്യ ഇരട്ടസെഞ്ച്വറിയാണ് ഇത്.
റാഞ്ചി ടെസ്റ്റിൽ ആദ്യ ദിനം തുടർച്ചയായി മൂന്നു വിക്കറ്റുകൾ വീണ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന രോഹിത്
ശർമ്മ – രഹാനെ സഖ്യമാണ് മുന്നോട്ടു നയിച്ചത്.
224 മൂന്ന് എന്ന നിലയിൽ ആദ്യ ദിനം വെളിച്ചക്കുറവ് മൂലം നിർത്തി വച്ച കളി രണ്ടാം ദിവസം പുനരാരംഭിക്കുമ്പോൾ രോഹിത് എന്ന സൂര്യൻ റാഞ്ചിയിലെ മൈതാനത്ത് തെളിഞ്ഞ് കത്തുകയായിരുന്നു.
ആദ്യ ദിനം 117 റണ്ണിൽ ബാറ്റിങ് നിർത്തിയ രോഹിത് രണ്ടാം ദിവസം 249 പന്തിലാണ് ഇരട്ടസെഞ്ച്വറി പൂർത്തിയാക്കിയത്. 39 റണ്ണിൽ ഒത്തു ചേർന്ന രോഹിത് – രഹാനെ സഖ്യം 306 ലാണ് പിരിഞ്ഞത്.
ഇതിനിടെ രഹാനെ 192 പന്തിൽ 115 റൺ പൂർത്തിയാക്കിയിരുന്നു. ലിൻഡെനിന്റെ പന്തിൽ കാലിസെൺ പിടിച്ചാണ് രഹാനെ പുറത്തായത്. രഹാനെയ്ക്ക് ശേഷം എത്തിയ ജഡേജ രോഹിത്തിന് മികച്ച പിൻതുണയാണ് നൽകിയത്.