ജി. എസ്.ടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു ; നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി

ജി. എസ്.ടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു ; നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വ്യക്​തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന്​ ​നൊബേല്‍ സമ്മാന ജേതാവ്​ അഭിജിത്​ ബാനര്‍ജി. വാണിജ്യ മന്ത്രി പിയൂഷ്​ ഗോയലിന്‍റയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെയും പ്രസ്​താവനകളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജി.എസ്​.ടി ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയില്‍ പ്രശ്​നങ്ങള്‍ സൃഷ്​ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാറിനും ജി.എസ്​.ടി പ്രശ്​നങ്ങളില്ലാതെ നടപ്പാക്കാന്‍ സാധിക്കില്ല. ഡിമാന്‍ഡ്​ വര്‍ധിപ്പിക്കാതെ കോര്‍പ്പറേറ്റ്​ നികുതി ഇളവു കൊണ്ട്​ കാര്യമുണ്ടാവില്ല. ഗ്രാമീണ മേഖലയില്‍ പണമെത്തിക്കുന്ന പദ്ധതികളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവുവെന്നും അദ്ദേഹം വ്യക്​തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് ഏറെയും നൊബേല്‍ ലഭിക്കുന്നതെന്നാണ് അഭിജിത്​ ബാനര്‍ജിയുടെ നേട്ടത്തില്‍രാഹുല്‍ സിന്‍ഹയുടെ പരിഹാസം. അഭിജിത്​ ബാനര്‍ജിയെ പോലുള്ള ആളുകള്‍ സാമ്ബത്തിക ശാസ്ത്രത്തിന് ഇടത് ആശയങ്ങളുടെ ചായം പൂശുകയാണെന്നായിരുന്നു കേ​ന്ദ്രമന്ത്രി പിയൂഷ്​ ഗോയല്‍ പറഞ്ഞത്​.