Spread the love

എറണാകുളം : നടു റോഡില്‍ ഇരുചക്ര വാഹനങ്ങളില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഒറ്റാമരം സ്വദേശികളായ

video
play-sharp-fill

സഞ്ജയ്‌,ജോയല്‍,വിശാഖ്,ജെബിൻ എന്നിവരാണ് പിടിയിലായത്. കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയില്‍ ആയിരുന്നു സംഭവം. അഭ്യാസപ്രകടനത്തിന്റെ റീല്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വീഡിയോ വൈറലായതോടെയാണ് നാല് പേരെയും കളിയിക്കവിള പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീല്‍ ചിത്രീകരണത്തിനിടെ മറ്റു വാഹനങ്ങളില്‍ തട്ടുന്നതും ദൃശ്യങ്ങളില്‍ കാണാൻ കഴിയും. രണ്ട് പേരടങ്ങുന്ന നാലംഗ സംഘമാണ് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയത്.

അപകടകരമായ വിധത്തിലായിരുന്നു രണ്ട് ബൈക്കുകളും യുവാക്കള്‍ ഓടിച്ചിരുന്നത്.
ഒരു വയോധികന്റെ സ്‌കൂട്ടറില്‍ യുവാക്കളുടെ ബൈക്ക് തട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.

വിഷയം ഗൗരവകരമായി കാണുന്നതായി കന്യാകുമാരി എസ്പി സെന്തില്‍ പറഞ്ഞു. കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച്‌ വ്യാപക പരിശോധനക്ക് നിർദേശം നല്‍കിയതായി എസ്പി അറിയിച്ചു. മുൻപും റീല്‍സ് ചിത്രീകരണത്തിനിടെ അപകടമുണ്ടായ സാഹചര്യം ഉണ്ടായിട്ടുണ്ട്.