പ്രവാസി വ്യവസായിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പണവും ലാപ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

പ്രവാസി വ്യവസായിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പണവും ലാപ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ
നിലമ്ബൂര്&#x200d: പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പണവും ലാപ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍.

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ തങ്ങളകത്ത് നൗഷാദ് എന്ന മോനു (41), ചേനക്കല്‍ ഷക്കീര്‍ (41), കരിമ്ബന്‍തൊടി സൈറസ് മുഹമ്മദ് (35), കൂളിപിലാക്കല്‍ നിഷാദ് (33), കടുകത്തൊടി സലീം (36) എന്നിവരെയാണ് നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

നൗഷാദും ഷക്കീറും സലീമും പരാതിക്കാരന്‍റെ കീഴിലെ ജീവനക്കാരായിരുന്നു. ഇവരെ അകാരണമായി ജോലിയില്‍നിന്ന് പിരിച്ചുവിട്ടതും തുടര്‍ന്ന് ഇവര്‍ ചോദിച്ച പണം നല്‍കാത്തതിലുമുള്ള പ്രതികാരമായാണ് നൗഷാദിന്‍റെ നേതൃത്വത്തില്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നൗഷാദിന്‍റെ ജ്യേഷ്ഠന്‍ അഷറഫിനെ കഴിഞ്ഞ ദിവസം ബത്തേരിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവില്‍ പോയ മറ്റ് പ്രതികള്‍ 29ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ദേഹത്ത് പെട്രോളൊഴിച്ച്‌ ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. കന്‍റോണ്‍മെന്‍റ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് നിലമ്ബൂര്‍ എസ്.ഐ നവീന്‍ ഷാജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു. ഇവരെ നിലമ്ബൂരില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇനി ഒരാളെ കൂടി പിടികിട്ടാനുണ്ട്. നിലമ്ബൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ കീഴില്‍ എം. അസൈനാര്‍, എ.എസ്.ഐമാരായ റെനി ഫിലിപ്പ്, അന്‍വര്‍ സാദത്ത്, അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, ഇ. രജീഷ്, വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തുന്നത്.