Spread the love

കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. കുമാരനെല്ലൂർ പാറക്കൽ വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ സലിം (42) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തിരുവാതുക്കൽ മാണിക്കുന്നത്തുള്ള സബിയ എന്നയാളുടെ വീട്ടിൽ കയറിയാണ് മോഷണം നടത്തിയത്.

video
play-sharp-fill

സബിയയുടെ വീട് പണി നടക്കുന്നിടത്താണ് ഇന്നലെ ഉച്ചയോടുകൂടി വീടുപണിക്ക് വന്ന ആൾ ഊരി ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പണം അപഹരിച്ചുകൊണ്ട് ഇയാൾ കടന്നു കളഞ്ഞത്.

തുടർന്ന് സബിയ വെസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെടുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ കൂടാതെ ഗാന്ധിനഗർ, കുമരകം എന്നീ സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് എസ്.എച്ച്. ഓ അനൂപ് കൃഷ്ണ ആർ. പി, എസ്.ഐ ജയകുമാർ കെ, സിപിഒ മാരായ വിഷ്ണു വിജയദാസ്,ഷാജിമോൻ സി.യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.