കമ്മത്ത് ​​ലൈനിലെ സ്വർണക്കടയിൽ പട്ടാപ്പകൽ മോഷണം; സ്വർണാഭരണങ്ങളും പണവും കവർന്നു, മോഷണം നടന്നത് ജീവനക്കാർ പള്ളിയിൽ പോകാനായി കട അ‌ടച്ചിട്ട സമയം; രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: കോഴി​ക്കോട് കമ്മത്ത് ലൈനിലെ സ്വർണക്കടയിൽ പട്ടാപ്പകൽ മോഷണം നടത്തിയ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് മോഷണം നടത്തിയത്. സ്വർണക്കടയിലെ ജീവനക്കാർ പള്ളിയിൽ പോകുന്നതിനായി കട അടച്ചിട്ട സമയത്താണ് ഷട്ടർ തുറന്ന് കടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തത്.

മണക്കടവ് സ്വദേശിയായ പ്രണവ്, ചക്കുംകടവ് സ്വദേശിയായ സർഫാസ്, പറമ്പിൽ ബസാർ സ്വദേശികളായ സുബീഷ്, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രണവും സുബീഷും പോസ്റ്റൽ സർവീസ് ജീവനക്കാരാണ്.രണ്ടുമാസം മുമ്പ് കടയുടെ താക്കോൽ നഷ്ടപ്പെട്ടെന്ന് കടയുടമയെ വിശ്വസിപ്പിച്ചതാണ് കവർച്ചയുടെ ആദ്യഘട്ടം. തുടർന്ന് സ്‌പെയർ കീയാണ് ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയുടമയുടെ വിശ്വസ്തനായി നടിച്ച് സർഫാസ് കടയുടമ സ്വർണം വെക്കുന്നതും പണം വെക്കുന്നതും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസ്സിലാക്കി. ദിവസവും ക്യാമറ പരിശോധിച്ച ശേഷം വെള്ളിയാഴ്ച പകൽ തിരഞ്ഞെടുക്കുകയായിരുന്നു. രാത്രി പോലീസ് ചെക്കിങ്ങുണ്ടാകുന്നതിനാലാണ് പകൽ തിരഞ്ഞെടുത്തത്. സിസിടിവി ക്യാമറയിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ കമ്മത്ത്‌ലൈനിലെ ഭൂരിഭാഗം ആളുകളും വെളുത്ത വസ്ത്രം ധരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ പ്രയാസമായിരിക്കുമെന്ന് മനസ്സിലാക്കിയ സർഫാസ് കൂട്ടാളികൾക്ക് വിവരം കൈമാറുകയായിരുന്നു.

തുടർന്ന് കൂടുതൽ പണവും സ്വർണവും എത്തുന്നത് വരെ കാത്തിരിക്കാൻ സർഫാസ് സംഘാംഗങ്ങൾക്ക് നിർദേശം നൽകി.പ്രണവും സുബീഷും പോസ്റ്റൽ സർവീസിൽ ജോലിയുള്ളവരാണെങ്കിലും പെട്ടെന്ന് പണക്കാരായി ആർഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.

അടുത്തുള്ള സ്വർണക്കടയിലെ സിസിടിവിയിൽ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം കേസിലെ വഴിത്തിരിവാകുകയിയിരുന്നു. അതേ കടയിൽ വന്ന് ഗ്യാരണ്ടി ആഭരണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കടക്കാരുടെ ശ്രദ്ധതിരിച്ച യുവാവിന്റെ ദൃശ്യങ്ങൾ സിറ്റി ക്രൈം സ്‌ക്വാഡ് വിശദമായ പരിശോധന നടത്തിയപ്പോൾ അത് പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന സുബീഷ് ആണെന്ന് തിരിച്ചറിഞ്ഞു. പ്രണവിന്റെ കാർ മോഷണം നടന്ന ദിവസം രാവിലെ മുതൽ കടയുടെ മുന്നിൽ പാർക്ക് ചെയ്ത് കടയുടെ എതിർവശത്തെ സ്വർണ്ണക്കടയിലെ ക്യാമറകളിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ മറച്ചു പിടിച്ചു.

ക്യാമറകൾ അധികമില്ലാത്ത വഴി തിരഞ്ഞെടുത്തതും വസ്ത്രധാരണത്തിലെ പ്രത്യേകതയും ഡിവിആർ അഴിച്ചെടുത്ത രീതിയും വിശകലനം ചെയ്ത സിറ്റി ക്രൈം സ്‌ക്വാഡാണ് പ്രതികളെ കണ്ടെത്തിയത്. തുടർന്ന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയമായ അന്വേഷണത്തിൽ കവർച്ചയുടെ ചുരുളഴിയുകയായിരുന്നു.