
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയുടെ (42) മരണത്തില്‍ ഭര്‍ത്താവ് അപ്പുക്കുട്ടന്‍ (50) ആണ് അറസ്റ്റിലായത്. സ്ത്രീധനപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ ഞെട്ടിത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
80 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയാണ് ഹേനയെ അപ്പുക്കുട്ടനുമായി വിവാഹം കഴിപ്പിച്ചത്. ഹേനയുടെ ചിലവിനായി മാസപ്പടിയായി 15000 രൂപയും നല്‍കിയിരുന്നു. എന്നാല്‍ ഏഴു ലക്ഷം രൂപ കൂടി വേണം എന്നു പറഞ്ഞ് അപ്പുക്കുട്ടന്‍ ഹേനയെ ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹേനയും അപ്പുക്കുട്ടനും തമ്മിലുള്ള വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതല്‍ നേരിയ മാനസികാസ്വാസ്ഥ്യമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനുമായി വീട്ടുകാര്‍ വിവാഹം നടത്തിയത്. മകളെ പൊന്നുപോലെ നോക്കാമെന്ന ഉറപ്പിലാണ് ഉയര്‍ന്ന സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിച്ചത്.
വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍തൃവീട്ടിലേക്ക് വാഷിങ് മെഷീന്‍, ഫ്രിജ്, ടെലിവിഷന്‍ എന്നിവ വാങ്ങി നല്‍കി. ഇതിനു പുറമേ 7 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങള്‍ പതിവായിരുന്നു.
പണം വേണമെന്ന ആവശ്യം ഹേന വഴി വീട്ടില്‍ ഉന്നയിച്ചെങ്കിലും ഇത്ര വലിയ തുക ഇപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പിതാവ് അറിയിച്ചു. ചെയ്യുന്ന ജോലികള്‍ക്ക് കുറ്റം പറയാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിതാവ് കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടി.
പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനങ്ങള്‍ ഹേന സഹോദരി സുമയോടാണ് പറഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ അപ്പുക്കുട്ടന്‍ ഹേനയുടെ ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിച്ചിരുന്നെന്നും പറയുന്നു.



