play-sharp-fill
റോഡിലെ അപകടങ്ങൾക്കുകാരണം ജാഗ്രതയില്ലായ്മ: ഡ്രൈവർമാർക്കു മുന്നറിയിപ്പുമായി സൂപ്പർകാർ ഉടമകൾ നിരത്തുകൾ കീഴടക്കി; വാഹനം ഓടിക്കേണ്ടതെങ്ങനെ എന്ന് ഇവരെ കണ്ടു പഠിക്കാം..!

റോഡിലെ അപകടങ്ങൾക്കുകാരണം ജാഗ്രതയില്ലായ്മ: ഡ്രൈവർമാർക്കു മുന്നറിയിപ്പുമായി സൂപ്പർകാർ ഉടമകൾ നിരത്തുകൾ കീഴടക്കി; വാഹനം ഓടിക്കേണ്ടതെങ്ങനെ എന്ന് ഇവരെ കണ്ടു പഠിക്കാം..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിരന്തം റോഡുകൾ കുരുതിക്കളമാകുമ്പോൾ, അപകടങ്ങളുടെ കാരണം എന്താണെന്ന് തേടി അധികം ദൂരെയെങ്ങും പോകേണ്ട..! റോഡിലെ അപകടങ്ങൾക്കു കാരണം ജാഗ്രതക്കുറവ് തന്നെയാണ് എന്നു വ്യക്തമാക്കുകയാണ് സൂപ്പർ കാർ ഉടമകൾ.


 

 

എത്രവേഗത്തിൽ പോയാലും, ജാഗ്രതയില്ലെങ്കിൽ എല്ലാം തവിടുപൊടിയാകുമെന്നു പറയാതെ പറയുകയാണ് ഈ സൂപ്പർകാറുകളെ അതിലും സൂപ്പറായി കൊണ്ടു നടക്കുന്ന ഈ സൂപ്പർഡ്രൈവർമാർ. റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി സൂപ്പർ കാറുകളെ അണിനിരത്തി സാധാരണക്കാർക്കു ബോധവത്കരണം ഒരുക്കിയിരിക്കുകയാണ് ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ നിന്നും കോട്ടയത്തേയ്ക്കു നടന്ന സൂപ്പർ കാർ ഡ്രൈവിലാണ് ഇവർ തങ്ങളുടെ ക്ലാസും, മാസും തെളിയിച്ചത്. ലംബോർഗിനി, ഫെറാറി, ബി.എം.ഡബ്യൂ, മക്കാൻ, ജിടിഐ , മസ്റ്റാഗ് , നിസാൻ, കൈമാൻ, 911, എം3 , എം5 എന്നിവ അടക്കമുള്ള 28 സൂപ്പർ കാറുകളാണ് കൊച്ചി – കോട്ടയം ബോധവത്കരണ റാലിയിൽ സൂപ്പറായി അണിനിരന്നത്. കൊച്ചി, കോഴിക്കോട്, തൃശൂർ, കൊടുങ്ങല്ലൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള കാറുകളാണ് റാലിയിൽ അണിനിരന്നത്.

 

കേരളത്തിലെ റോഡുകളിൽ ഓരോ ദിവസവും അപകടങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഈ സൂപ്പർ കാർ റാലി പദ്ധതി തയ്യാറാക്കിയത്. സൂപ്പർ കാറുകൾ അച്ചടക്കത്തോടെ നിരനിരയായി ഇരമ്പിയാർത്തു പോകുന്ന അത്യപൂർവ കാഴ്ച കാണാൻ നൂറുകണക്കിന് ആളുകളാണ് റോഡരികിൽ കാത്തു നിന്നിരുന്നത്. കൊച്ചിയിൽ നിന്നും ആരംഭിച്ച കാർ റാലി ഏറ്റുമാനൂർ, പാലാ, പൊൻകുന്നം വഴി കോട്ടയത്ത് എത്തി തിരികെ  ഏറ്റുമാനൂർ വഴി എറണാകുളത്തേയ്ക്കു  പോയി. സൂപ്പർ കാർ ഉടമകളുടെ സംഘടന രൂപീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കാർ റാലി നടത്തിയതെന്ന് പരിപാടിയുടെ സംഘാടകനായ സിറിൽ ഫിലിപ്പ് പറഞ്ഞു.