Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡല്‍ഹി: ദേശീയപാതയിലെ കുഴികളും, ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും, ഓണ്‍ലൈന്‍ സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ദേശീയപാത അതോറിറ്റിയാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്. ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കും. വീഴ്ച വരുത്തിയാല്‍ പിഴ ഉള്‍പ്പടെയുള്ള ശിക്ഷാനടപടികള്‍ ഈടാക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെ കുഴികള്‍ കാരണം അപകടങ്ങള്‍ തുടര്‍ക്കഥ ആകുന്നതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2300 പേര്‍ക്ക് ജീവന്‍ പൊലിയുന്നെന്നു കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്.2016 മുതല്‍ 2020 വരെയുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
2021 ലെ കണക്ക് ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.