ഗതാഗതത്തിനു തുറന്ന് കൊടുത്ത് ആറു മാസമാകും മുൻപേ റോഡ് ഇടിഞ്ഞു താണു; ഇടിഞ്ഞു താണത് പാറേച്ചാൽ ബൈപ്പാസ്; ഇടിഞ്ഞു താണതിനു കാരണം അശാസ്ത്രീയ നിർമ്മാണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഗതാഗതത്തിനു തുറന്നു കൊടുത്ത് ആറു മാസമാവും മുൻപ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞു താണു. കോട്ടയം നഗരത്തിലെ പാറേച്ചാൽ ബൈപ്പാസിലെ പാലത്തിന്റെ അപ്രോച്ച് റോഡാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇടിഞ്ഞു താണത്. ആറു മാസം മുൻപു മാത്രമാണ് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. നിർമ്മാണ ഘട്ടത്തിൽ തന്നെ നാലു തവണ ഇടിഞ്ഞു താണ റോഡ് നിർമ്മാണത്തിനായി ഇരുപത് കോടി രൂപയെങ്കിലും ഇതുവരെ ചിലവഴിച്ചിട്ടുണ്ട്.


നഗരത്തിലെ ഗതാഗതക്കുരുക്കിനു ആശ്വാസമെന്നോണം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സിമന്റ് ഫാക്ടറിനു സമീപത്ത് ഏക്കറുകണക്കിനു പാടശേഖരങ്ങൾ നികത്ത് റോഡ് നിർമ്മിച്ചത്. എന്നാൽ, റോഡ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പലയിടത്തും റോഡ് ഇടിഞ്ഞു താണിരുന്നു. എന്നാൽ, ഇതൊന്നും പരിഹരിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ കാണാതെ റോഡ് നിർമ്മാണവുമായി അധികൃതർ മുന്നോട്ടു പോകുകയായിരുന്നു. കോടികൾ മുടക്കിയെങ്കിലും റോഡ് ഇപ്പോഴും ഇടിഞ്ഞു താഴുന്നത് പ്രാഥമിക ഘട്ടത്തിലെ ഈ അശാസ്ത്രീയമായ നിർമ്മാണം കൊണ്ടു മാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പാറേച്ചാൽ പാലത്തിന്റെ അപ്രോച്ച് റോഡിൽ ഇന്റർലോക്ക് ടൈലുകൾ പാകിയ ഭാഗം ഇടിഞ്ഞു താണത്. നേരത്തെ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം ഇടിഞ്ഞു താണതോടെയാണ് ഇന്റർലോക്ക് ടൈൽ പാകിയൽ. ടൈലിന്റെ അടിയിലെ മണ്ണ് അടിയിലേയ്ക്കു താഴുന്നു പോയതിനെ തുടർന്നാണ് അപകടയമുണ്ടായത്. ഇവിടെ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്നു ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിനും, അപകടം ഒഴിവാക്കുന്നതിനുമായി വലിയ ടാർ വീപ്പകൾ നിരത്തിയിട്ടുണ്ട്.