video
play-sharp-fill
യുവനടി റിയാമിക ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; കാമുകൻ പൊലീസ് കസ്റ്റഡിയിൽ

യുവനടി റിയാമിക ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; കാമുകൻ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടി റിയാമിക (26) സഹോദരന്റെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാമികയുടെ സഹോദരൻ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു ഫാനിൽതൂങ്ങി നിൽക്കുന്ന നിലയിൽ റിയാമികയുടെ മൃതദേഹം കണ്ടെത്തിയത്. നാലുമാസമായി സഹോദരൻ പ്രകാശിന്റെ ഫ്ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. റിയാമികയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാമികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. അതിനിടെ റിയാമികയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച രാത്രി റിയാമികയുമായി സംസാരിച്ചതായി ദിനേശും മൊഴി നൽകി. എന്നാൽ ബുധനാഴ്ച മുതൽ ഇവരെ ഫോണിൽ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും ചില സിനിമകളിലും റിയാമിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാമിക തമിഴ് സിനിമാ ലോകത്ത് പ്രശസ്തയായത്. അതേസമയം കുടുംബ പ്രശ്നമാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.