video
play-sharp-fill
സ്വന്തം വിവാഹത്തിന് അച്ഛനെ പരോളിലിറക്കി അഭിഭാഷകയായ മകൾ..!    കൊടും കുറ്റവാളിക്ക് പരോൾ അനുവദിച്ചത് മകളുടെ ‘ഒറ്റ’ വാദത്തിൽ..! കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചു ; അനുമതി ഉപാധികളോടെ

സ്വന്തം വിവാഹത്തിന് അച്ഛനെ പരോളിലിറക്കി അഭിഭാഷകയായ മകൾ..! കൊടും കുറ്റവാളിക്ക് പരോൾ അനുവദിച്ചത് മകളുടെ ‘ഒറ്റ’ വാദത്തിൽ..! കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചു ; അനുമതി ഉപാധികളോടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്.

കഴിഞ്ഞ 17ാം തീയതിയാണ് ഇയാളുടെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ് റിപ്പർ ജയാനന്ദനെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്നും ഇതിനായി15 ദിവസത്തെ പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സംസ്ഥാന സർക്കാർ പരോളിനെ എതിർത്തിരുന്നു. റിപ്പർ ജയാന്ദൻ മകൾ കീർത്തി ജയാനന്ദൻ അഭിഭാഷകയാണ്. മകൾ തന്നെയാണ് അമ്മയ്ക്ക് വേണ്ടി ഹൈകോടതിയിൽ ഹാജരായത്.

തന്റെ വിവാഹമാണ്, അഭിഭാഷക എന്ന രീതിയിലലല്ല, മകൾ എന്ന രീതിയിൽ തന്നെ പിതാവിന് തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ വാദം ഉന്നയിച്ചത്. സംസ്ഥാന സർക്കാർ ഇതിനെ എതിർത്തെങ്കിലും മകൾ എന്ന രീതിയിൽ പരി​ഗണിക്കണമെന്നാവശ്യമാണ് കീർത്തി ജയാനന്ദൻ കോടതിക്ക് മുൻപാകെ വെച്ചത്.

നിലവിൽ ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. അതായത് 21ാം തീയതി വിവാഹത്തിൽ തലേദിവസം പൊലീസ് സംരക്ഷണത്തിൽ റിപ്പർ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി ഒൻപത് മണി മുതൽ 5 മണി വരെ വിവാഹത്തിൽ സംബന്ധിക്കാം. രണ്ട് ദിവസത്തെ അനുമതിയാണ് നൽകിയിരിക്കുന്നത്. തിരികെ ഇയാൾ ജയിലിൽ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചിരിക്കയാണ്.

കൊടുംകുറ്റവാളി ആയ റിപ്പർ ജയാനന്ദൻ തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷാ തടവറയിൽ കഴിഞ്ഞിരുന്നത്.