കൊടുങ്ങൂരിൽ പെൺപൂരം…!  ലക്ഷണത്തികവാര്‍ന്ന ഒന്‍പതു പിടിയാനകള്‍ അണിനിരക്കും; ആനപ്രേമികൾക്കിത് വേറിട്ട കാഴ്ച

കൊടുങ്ങൂരിൽ പെൺപൂരം…! ലക്ഷണത്തികവാര്‍ന്ന ഒന്‍പതു പിടിയാനകള്‍ അണിനിരക്കും; ആനപ്രേമികൾക്കിത് വേറിട്ട കാഴ്ച

Spread the love

സ്വന്തം ലേഖകൻ

കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ ദേവീക്ഷേത്ര ഉത്സവത്തിന് പെൺപൂരം.കൊടുങ്ങൂര്‍ പൂരത്തിന് കേരളത്തിലെ ലക്ഷണത്തികവാര്‍ന്ന ഒന്‍പതു പിടിയാനകള്‍ അണിനിരക്കും.

തോട്ടയ്ക്കാട് പഞ്ചാലി, ഗുരുവായൂര്‍ ദേവി, പ്ലാത്തോട്ടം മീര, വേണാട്ടു മറ്റം കല്യാണി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, കുമാരനെല്ലൂര്‍ പുഷ്പ, മഹാലക്ഷ്മി പാര്‍വതി, വേണാട്ടുമറ്റം ചെമ്ബകം എന്നീ ആനകളാണ് പൂരത്തില്‍ പങ്കെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ നാലിനാണ് പൂരം. ക്ഷേത്ര മൈതാനിയില്‍ ഗജമേളയും ആനയൂട്ടും നടക്കും. ആടയാഭരണങ്ങള്‍ ഇല്ലാതെ പിടിയാന ചന്തം ആസ്വദിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആനപ്രേമികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഗജമേളയ്ക്കും, ആറാട്ട് എഴുന്നള്ളിപ്പിനുമായി വിപുലമായ ക്രമീകരണമാണ് ക്ഷേത്രത്തില്‍ ഒരുക്കുന്നത്. പിടിയാനകളെ മാത്രമാണ് കൊടുങ്ങൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിക്കാറ്.