Spread the love

തേർഡ് ഐ സിനിമാ

video
play-sharp-fill

കൊച്ചി: മലയാള സിനിമയിലെ ലേഡി മമ്മൂട്ടിയാണോ റിമി ടോമി. സോഷ്യൽ മീഡിയയിൽ റിമി ടോമി പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കു താഴെയാണ് ആരാധകർ റിമി ടോമിയെ ലേഡി മമ്മൂട്ടി എന്ന് അഭിസംബോധ ചെയ്തിരിക്കുന്നത്. റിമി ടോമിയുടെ പ്രായം നാൽപ്പത് കഴിഞ്ഞിട്ടും ഇപ്പോഴും മമ്മൂട്ടിയെ പോലെ ചുള്ളത്തിയായി ഇരിക്കുന്നെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നുത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രത്തോടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരം. വീട്ടിൽ നിന്നും വർക്കൗട്ടിന് ശേഷം മെഗാസ്റ്റാറെടുത്ത പുത്തൻ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. വളരെ കുറച്ച് സമയം കൊണ്ട് മമ്മൂട്ടി ചിത്രം വൈറലായതിന് പിന്നാലെ മോഹൻലാലിന്റെയും കുഞ്ചാക്കോ ബോബന്റെയുമെല്ലാം ചിത്രങ്ങളെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർക്കൊപ്പം മത്സരിക്കാൻ നായികമാരില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് നായികയും ഗായികയുമായ റിമി ടോമിയുടെ ചിത്രങ്ങൾ പുറത്ത് വരുന്നത്. ലേഡീ മമ്മൂട്ടി എന്ന് വിളിക്കേണ്ടി വരുമെന്ന് ആരാധകർ പറയുന്നതിനൊപ്പം റിമിയുടെ വയസ് സംബന്ധിച്ചുള്ള കമന്റിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

69 വയസ് ആയിട്ടും യുവത്വം തുളുമ്പുന്ന ചിത്രമായിരുന്നു മമ്മൂട്ടി പുറത്ത് വിട്ടത്. അതിന് ലഭിച്ചത് പോലെയുള്ള പ്രശംസയാണ് റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് ബോഡി ഫിറ്റ്നെസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി റിമി വാർത്തകളിൽ നിറഞ്ഞിരുന്നു. ദിവസവും കൃത്യമായ വർക്കൗട്ടും ഫുഡിലെ നിയന്ത്രണങ്ങളുമൊക്കെ ചെയ്ത് തടി കുറച്ചായിരുന്നു റിമി ടോമി കൂടുതൽ സുന്ദരിയായത്. അതിന്റെ രഹസ്യങ്ങളും റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.