Spread the love

കോട്ടയം: രണ്ട് ഗ്ലാസ്സ് ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഇത് അരയാൻ ആവശ്യമായ വെള്ളം മാത്രം ചേർത്തു നന്നായി അരച്ചെടുക്കുക.

video
play-sharp-fill

ഇനി നാല് ഗ്ലാസ്സ് മൈദയിലേക്ക് ഇത് ചേർത്തു കൊടുത്തു പാകത്തിന് ഉപ്പും ചേർത്തു നന്നായി കുഴച്ചെടുക്കുക.
നന്നായി കുഴച്ചെടുത്തു മാവ് റെഡിയായി വന്നതിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഓയില്‍ ചേർത്തു ഒന്ന് കൂടി കുഴച്ചെടുത്തു ഒരു 15 മിനുട്ട് അടച്ചു വെക്കുക.

15 മിനുട്ടിനു ശേഷം ഉരുളകളാക്കി കനം കുറച്ചു എണ്ണ തൂവി പരത്തി ചുറ്റിയെടുക്കുക (പരത്തിയിട്ടു കത്തി കൊണ്ട് വരഞ്ഞു കൊടുത്താല്‍ ലയെർ ആയിക്കിട്ടും).
ചുറ്റിയെടുത്ത ഓരോ റോളും പരത്തി ചൂടായ തവയില്‍ വെച്ച്‌ തിരിച്ചും മറിച്ചും ഇട്ട് ഇടക്ക് ഓയിലും നെയ്യും തൂവി ചുട്ടെടുക്കാം.
ചൂടോട് കൂടി തന്നെ പൊറാട്ട (രണ്ടോ മൂന്നോ എണ്ണം വെച്ച്‌)കൈ കൊണ്ട് അടിച്ചെടുത്താല്‍ നല്ല സോഫ്റ്റായി ലയെറൊക്കെ ആയിട്ടുള്ള നല്ല പൊറോട്ട കിട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group