video
play-sharp-fill
ഏഴുമാസം ഗർഭിണിയായ യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം : ഭർത്തൃ മാതാവ് അറസ്റ്റിൽ ; തെളിവായത് ഗൾഫിലുള്ള ഭർത്താവിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങൾ

ഏഴുമാസം ഗർഭിണിയായ യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം : ഭർത്തൃ മാതാവ് അറസ്റ്റിൽ ; തെളിവായത് ഗൾഫിലുള്ള ഭർത്താവിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങൾ

സ്വന്തം ലേഖകൻ

തലശേരി: ഏഴുമാസം ഗർഭിണിയായിരുന്ന യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർതൃ മാതാവ് പൊലീസ് പിടിയിൽ. തലശ്ശേരി ചൊക്ലി ഒളവിലത്തെ കനാക്കുന്നുമ്മൽ താഴെക്കുന്നിൽ മിനിയെയാണ് (52) പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്തൃ മാതാവിന്റെ പീഡനം ഗൾഫിലുള്ള ഭർത്താവിനെ വാട്‌സപ്പ് വഴിയാണ് അയച്ചിരുന്നു. ഈ സന്ദേശങ്ങളാണ് ഭർത്തൃമാതാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

മിനിയുടെ മകന്റെ ഭാര്യയായ കൊച്ചി പറവൂരിലെ രേഷ്മയെ ജനുവരി നാലിന് ചൊക്ലിയിലെ ഭർത്തൃ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത സമയത്ത് രേഷ്മ ഏഴ് മാസം ഗർഭിണിയായിരുന്നു. എട്ടു മാസം മുൻപാണ് രേഷ്മയുടെ വിവാഹം കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഷ്മയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഭർതൃ മാതാവിന്റെ പീഡനം സംബന്ധിച്ച് രേഷ്മ ഗൾഫിലുള്ള ഭർത്താവിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് തെളിവായി മാറിയത്.