video
play-sharp-fill
സംവരണം മൗലികാവകാശമല്ല, സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് : സുപ്രധാന വിധിയുമായി സുപ്രീംകോടതി

സംവരണം മൗലികാവകാശമല്ല, സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് : സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംവരണം മൗലികാവകാശമല്ല, സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് തീരുമാനിക്കേണ്ടത്, അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സംവരണ വിഷയത്തിൽ രാജ്യത്താകമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് വിധി.

ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ എസ്.സി ,എസ്.ടി വിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാർ സ്ഥാനക്കയറ്റം നിഷേധിച്ച തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2012 സെപ്റ്റംബർ അഞ്ചിലെ ഉത്തരവിനെതിരെയായിരുന്നു ഹൈക്കോടതി വിധി. ഈ വിധി ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാനമായ ഉത്തരവ് നടത്തിയത്. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന ഭരണഘടനയിലെ 16(4), 16 (4 എ) അനുച്ഛേദങ്ങൾ സ്ഥാനക്കയറ്റത്തിന് സംവരണം അവകാശപ്പെടാൻ വ്യക്തികൾക്ക് മൗലികാവകാശം നൽകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുമില്ല. എന്നാൽ ഈ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് സർക്കാരിന് ബോധ്യപ്പെട്ടാൽ അവർക്ക് നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം നൽകാൻ സർക്കാരിന് വിവേചനാധികാരമുണ്ട്. സംവരണം നൽകേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയും ചെയ്താൽ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.