കോട്ടയത്തെ വിവിധ ദു​​രി​​താ​​ശ്വാ​​സ ക്യാമ്പുകളിലും സ്വ​​കാ​​ര്യ ബാ​​ങ്ക് – ബ്ലേ​​ഡ് – ഗു​​ണ്ടാ – സം​​ഘ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പി​​രി​​വ്; പ്രതിഷേധവുമായി സ​​ന്ന​​ദ്ധ​​പ്ര​​വ​​ര്‍​​ത്ത​​ക​​ർ

കോട്ടയത്തെ വിവിധ ദു​​രി​​താ​​ശ്വാ​​സ ക്യാമ്പുകളിലും സ്വ​​കാ​​ര്യ ബാ​​ങ്ക് – ബ്ലേ​​ഡ് – ഗു​​ണ്ടാ – സം​​ഘ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പി​​രി​​വ്; പ്രതിഷേധവുമായി സ​​ന്ന​​ദ്ധ​​പ്ര​​വ​​ര്‍​​ത്ത​​ക​​ർ

Spread the love

സ്വന്തം ലേഖിക

കോ​​ട്ട​​യം: കോട്ടയത്തെ വിവിധ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പുക​​ളി​​ല്‍ സ്വ​​കാ​​ര്യ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ർ നടത്തിയ പ​​ണ​​പ്പി​​രി​​വ് തടഞ്ഞു.

ഇ​​ന്ന​​ലെ വി​​വി​​ധ ക്യാമ്പുക​​ളി​​ല്‍ സ്വ​​കാ​​ര്യ ബാ​​ങ്ക് ജീവനക്കാരുടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ണ​​പ്പി​​രി​​വ് ന​​ട​​ത്താ​​നു​​ള്ള നീ​​ക്കം സ​​ന്ന​​ദ്ധ​​പ്ര​​വ​​ര്‍​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ത​​ട​​ഞ്ഞ​​ത്. ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നി​​ര്‍​​ദേ​ശ​​പ്ര​​കാ​​രം വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​​മ​​ല്‍ സ്കൂ​​ളി​​ല്‍ ന​​ട​​ത്തു​​ന്ന ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പിലാ​​ണ് പ​​ണ​​പ്പി​രി​​വ് ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് നേ​​തൃ​​ത്വ​​ത്തി​​ല്‍ ത​​ട​​ഞ്ഞ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പുക​​ളി​​ലും ക​​ര്‍​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഇ​​ത്ത​​രം സ്വ​​കാ​​ര്യ ബാ​​ങ്ക് – ബ്ലേ​​ഡ് – ഗു​​ണ്ടാ – സം​​ഘ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പി​​രി​​വു​​ക​​ള്‍ അ​​നു​​വ​​ദി​​ക്കാ​​ന്‍ പാ​​ടി​​ല്ലെ​​ന്നും അ​​ത്ത​​ര​​ക്കാ​​ര്‍​​ക്കെ​​തി​​രേ ക​​ര്‍​​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് ജി​​ല്ലാ ക​​ള​​ക്ട​​ര്‍​​ക്കും ജി​​ല്ലാ പൊലീ​​സ് ചീ​​ഫി​​നും പ​​രാ​​തി ന​​ല്‍​​കി.