റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട് മുഖ്യ ആകര്‍ഷണം
സ്വന്തം ലേഖകൻ
ചെന്നൈ : ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു.
ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്.അണിയറപ്രവര്‍ത്തകര്‍ സ്ഥാപിച്ച 60 അടി ഉയരമുള്ള പ്രഭാസിന്റെ കട്ടൗട്ടായിരുന്നു ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണം . ഓഗസ്റ്റ് മുപ്പതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ ഫിലിം സിറ്റില്‍ പ്രീ റിലീസ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രഭാസും ശ്രദ്ധ കപൂറും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയായിരുന്നു മുഖ്യാതിഥി. കൂടാതെ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
സാഹോയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളും മെഷീനുകളും ഉള്‍പ്പെടുത്തി സിനിമ പ്രേമികള്‍ക്കായി പ്രദര്‍ശനവും ഒരുക്കി. ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ യുവി ക്രീയേഷന്റെ യുട്യൂബ് ചാനല്‍ വഴിയും സംപ്രേഷണം ചെയ്തു. 300 കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജീത്താണ്. കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളി താരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം: ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട:് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്മെന്റ്:ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്സ-് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.