play-sharp-fill
കൊറോണക്കാലത്തെ മണ്ടൻമാരായ മലയാളികളെ കണ്ടെത്തി :   വിലക്ക് ലംഘിച്ച് നെടുമ്പാശേരിയിൽ എത്തിയ 79 പേർക്കെതിരെ കേസ് : കുടുങ്ങിയത്  രജിത് ആർമി

കൊറോണക്കാലത്തെ മണ്ടൻമാരായ മലയാളികളെ കണ്ടെത്തി : വിലക്ക് ലംഘിച്ച് നെടുമ്പാശേരിയിൽ എത്തിയ 79 പേർക്കെതിരെ കേസ് : കുടുങ്ങിയത് രജിത് ആർമി

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ കനത്ത ജാഗ്രതയിലാണ്. അതിനിടെയിലാണ് ബിഗ് ബോസ് താരം രജിത് കുമാറിനായി ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ കൊച്ചി എയർപോർട്ട് പരിസരത്ത് വൻ സ്വീകരണം ഒരുക്കിയത്.


രാജ്യം അതി ജാഗ്രതയിൽ കഴിയുന്ന സമയത്ത് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ എഎയർപോർട്ട് പരിസരത്ത് നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം കളക്ടർ. കൊറോണയുടെ ജാഗ്രത നിലനിൽക്കെ നടന്ന ഈ സംഭവത്തിൽ പേരറിയാവുന്ന നാല് പേരും കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി കളക്ടർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു ടി.വി ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മതരാഷ്ട്രീയ സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കൽപിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.