play-sharp-fill
ഇന്ധന വില വർദ്ധനയ്‌ക്കെതിരെ ചക്രം സ്തംഭിപ്പിച്ച് യൂത്ത് കോൺഗ്രസ് സമരം: തിങ്കളാഴ്ച 11 ന് നഗരത്തിലെ ഗതാഗതം തടസപ്പെട്ടേയ്ക്കും; പ്രതിഷേധം വ്യത്യസ്തമാർഗത്തിൽ

ഇന്ധന വില വർദ്ധനയ്‌ക്കെതിരെ ചക്രം സ്തംഭിപ്പിച്ച് യൂത്ത് കോൺഗ്രസ് സമരം: തിങ്കളാഴ്ച 11 ന് നഗരത്തിലെ ഗതാഗതം തടസപ്പെട്ടേയ്ക്കും; പ്രതിഷേധം വ്യത്യസ്തമാർഗത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്തെ ഇന്ധന വില വർദ്ധനവിനെതിരെ ചക്രസ്തംഭന സമരവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പാർലമെന്റ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോട്ടയം നഗരത്തിൽ രാവിലെ 11 ന് ചക്രസ്തംഭന സമരം നടത്തുന്നത്. വ്യത്യസ്ത മാർഗത്തിൽ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമയം രാവിലെ 11 മുതൽ ഗതാഗതം തടസപ്പെടുത്തും. ഇത്തരത്തിൽ ഗതാഗതം തടസപ്പെടുത്തിയാൽ ഇത് അരമണിക്കൂറെങ്കിലും നീണ്ടു നിന്നേക്കുമെന്ന ആശങ്കയും നിലവിലുണ്ട്.


കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടമോ, മുദ്രാവാക്യവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലാതെയാണ് സമരം നടത്തുക. രാവിലെ 11 മുതൽ 11.05 വരെ മാത്രമായിരിക്കും സമരം നടത്തുക. സമരത്തിനായി 10.30 ഓടെ തന്നെ പ്രവർത്തകർ വാഹനങ്ങളിൽ എത്തും. തുടർന്നു അഞ്ചു മിനിറ്റ് പ്രവർത്തകർ വാഹനങ്ങളിൽ ഇരിക്കണം. റോഡിൽ തന്നെ വാഹനങ്ങൾ നിർത്തിയിട്ടാകണം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ ഗാന്ധിസ്‌ക്വയറിനു മുന്നിൽ വാഹനത്തിൽ ഒത്തു ചേരുന്ന പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങളുമായി മുന്നോട്ടു നീങ്ങും. തുടർന്നു, പ്രവർത്തകർ പോസ്റ്റ് ഓഫിസ് റോഡിലേയ്ക്കു വാഹനങ്ങളുമായി എത്തും. തുടർന്നു ഇവിടെ വാഹനങ്ങൾ നിർത്തിയിട്ട് അഞ്ചു മിനിറ്റ് പ്രതിഷേധം സംഘടിപ്പിക്കും.

തിരക്കേറിയ എംസി റോഡിൽ അഞ്ചു മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ടു പ്രതിഷേധിക്കുന്നത് അക്ഷരാർത്ഥത്തിൽ റോഡ് ഗതാഗതം തടസപ്പെടുത്തും. അഞ്ചു മിനിറ്റെങ്കിലും ഗതാഗതം തടസപ്പെടുന്നതോടെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്.