play-sharp-fill
രജത ജൂബിലി നിറവിൽ  കുമരകം എസ്.കെ.എം സ്കൂളിലെ എൻ.സി.സി യൂണിറ്റ്

രജത ജൂബിലി നിറവിൽ  കുമരകം എസ്.കെ.എം സ്കൂളിലെ എൻ.സി.സി യൂണിറ്റ്

 

കുമരകം : എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി (നാഷണൽ കേഡറ്റ് കോർപ്സ്) യൂണിറ്റ് രൂപീകരിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. 16(K)BN എൻ.സി.സി യൂണിറ്റിന്റെ കീഴിൽ നൂറ് കണക്കിന് സമർദ്ധരായ കേഡറ്റുകളെ വാർത്തെടുക്കാൻ സാധിച്ച മികച്ച വിദ്യാലയമായി ഇന്ന് എസ്കെഎം മാറിയിരിക്കുന്നു. കേരള & ലക്ഷദ്വീപ് എൻ.സി.സി ഡയറക്ട്രേറ്റിൽ തന്നെ ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഓരോ കാലത്തേയും കേഡറ്റുകളുടെയും നേതൃത്വത്തിൽ കാഴ്ച്ചവയ്ക്കാൻ സ്കൂളിലെ എൻ.സി.സി യൂണിറ്റിന് സാധിച്ചിട്ടുണ്ട്,

മാത്രമല്ല ഇന്നത്തെ സ്കൂളിന്റെ കീർത്തിക്കും, മികവിനും സ്കൂളിലെ എൻ.സി.സി യൂണിറ്റും, ഓരോ കേഡറ്റും വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേഡറ്റുകളിൽ സമ്യൂഹ്യ പ്രതിബദ്ധതയും, പ്രകൃതി സ്നേഹവും വളർത്തുന്നതിന് ആവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഓരോ ബാച്ചിലേയും കേഡറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്.


നാളിതുവരെ വിദ്യാലയത്തിലെ എൻ.സി.സിയുടെ ചൂടും ചൂരും അറിഞ്ഞിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി എസ്.കെ.എം എൻ.സി.സിയുടെ സിൽവർ ജുബിലീ ആഘോഷിക്കാൻ ആഗ്രഹിക്കുകയാണ്. അതിന്റെ ഭാഗമായി നാളിതുവരെയുള്ള മുഴുവൻ കേഡറ്റുകളുടേയും കൂട്ടായ്മയായി എസ്.കെ.എം -എൻസിസി അലുംമിനി അസോസിയേഷൻ രൂപീകരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.സി.സിയുടെ മുൻ കാല കേഡറ്റുകളിൽ പലരും ഇന്ന് വിവിധ ഫോഴ്സുകളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നത് സ്കൂളിലെ എൻ.സി.സി യൂണിറ്റിന് അഭിമാനാർഹമാണ്. വിവിധ രാജ്യങ്ങളിലും, നാടിന്റെ നാനാഭാഗങ്ങളിലും പ്രവർത്തിക്കുന്ന എസ്.കെ.എം സ്കൂളിലെ മുൻകാല കേഡറ്റുകളെ ഒരേ കുടക്കീഴിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

എസ്.കെ.എം സ്കൂളിൽ മുൻകാലങ്ങളിൽ എൻ.സി.സിയിൽ അംഗമായിരുന്നവർ ഈ കൂട്ടായ്മയിൽ അംഗം ആകണമെന്നും, സമകാലിനരായ എൻ.സി.സി കേഡറ്റുകളെ അറിയിക്കണമെന്നും സ്കൂളിലെ എൻ.സി.സി യൂണിറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.