play-sharp-fill
കോട്ടയം – വൈക്കം റോഡിലെ അപകടവളവുകള്‍ യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണി

കോട്ടയം – വൈക്കം റോഡിലെ അപകടവളവുകള്‍ യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണി

 

വൈക്കം: കോട്ടയം – വൈക്കം  റോഡ് ഭാഗം ഏറെ തിരക്കേറിയതാണ്.  ആയതിനാൽ തന്നെ അവിടെ അപകടവളവുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്.

വാഹാന പരിശോധനയും അപകടത്തിന് വഴി വെയ്ക്കുയാണ്.  അപകട  സാധ്യത കുറയ്ക്കേണ്ടവർ തന്നെ അപകടത്തിന് സാധ്യത ഒരുങ്ങുകയാണെന്നാണ് യാത്രക്കാരുടെ പരാതി. വഴിയരികിൽ ക്യാമറകൾ  സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതാരു വിധ ഉപകാരവും ഇല്ല.

പുളിഞ്ചുവട്, ചാലപ്പറമ്ബ്, വല്ലകം, വടയാർ, പൊട്ടൻചിറ മേഖലകളിലെ വളവുകളിലാണ് നിരന്തരം അപകട ഭീഷണിയുള്ളത്. വല്ലകം വൈദ്യുതി സബ് സ്റ്റേഷന് മുന്നിലെ കൊടുംവളവാണ് കൂടുതല്‍ അപകടസാധ്യതയേറിയത്. നിരന്തരം അപകടം ഉണ്ടാകുന്നതിനെ തുടർന്ന് ഇവിടെ സിഗ്നല്‍ ലൈറ്റും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ-വൈക്കം റൂട്ടില്‍ പട്ടിത്താനം മുതല്‍ വൈക്കംവരെ സമാനരീതിയില്‍ വളവുകള്‍ അപകടഭീഷണിയിലാണ്. വളവുകള്‍ നിവർത്തി അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നേ വരെ യാതൊരു മാറ്റവും  അധികൃതർ ഇവിടെ വരുത്തിയിട്ടില്ല.