Spread the love

51 അക്കങ്ങള്‍ ഏറ്റവും വേഗത്തില്‍ വായിച്ച്‌ ആറു വയസ്സുകാരി, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്റർനാഷണല്‍ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്വന്തമാക്കി. ബംഗളൂരു വൈറ്റ് ഫീല്‍ഡ് വിമാറ്റ് അക്കാദമിയിലെ  നീലാംബരി പ്രഭയാണ് ഈ നേട്ടം കൈവരിച്ചത് ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് നീലാംബരി.

video
play-sharp-fill

39.1 സെക്കൻഡിലാണ് ബാലിക 51 അക്കങ്ങള്‍ വായിച്ചുതീർത്തത്. ബംഗളൂരുവില്‍ ഐടി. ജീവനക്കാരായ ബുധനൂർ മരങ്ങാട്ട് ഇല്ലത്തില്‍ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയില്‍ കിരണ്‍പ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.