Spread the love

കോട്ടയം: രണ്ടരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം റേഷന്‍ കടകളിൽ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു. കൂടാതെ നിലവിൽ ഉണ്ടായിരുന്ന വിലയിൽ നിന്നും 4.80 രൂപ വർദ്ധനവാണ് ഉണ്ടാകുക. ലിറ്ററിന് 63.20 രൂപയായിരുന്നത് 68 രൂപയാവും. അതോടൊപ്പം വിതരണച്ചാര്‍ജും വര്‍ധിപ്പിക്കും. വിതരണം ഈ മാസം 31-നകം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

video
play-sharp-fill

40 കിലോമീറ്റർ വരെ മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുള്ള ചാർജ് നിലവിൽ 238 രൂപയായതിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിക്കാനാണു തീരുമാനമിടുന്നത്. ശേഷം വരുന്ന ഓരോ കിലോമീറ്ററിനും 3.75 രൂപയായിരുന്നത് അഞ്ചുരൂപയാക്കും. റേഷൻ കടക്കാരുടെ കമ്മിഷന്‍ 2.70 രൂപയില്‍നിന്ന് ഏഴാക്കുകയും ചെയ്യും.

രണ്ടരവർഷം വിതരണം ഇല്ലാതിരുന്നതിനാൽ മൊത്തവിതരണ ഏജൻസികളും കളംവിട്ടിരുന്നു. നിലവിൽ 30 പേര്‍ വീണ്ടും വിതരണത്തിന് തയ്യാറായിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ ടാങ്കറുകളില്‍ ബ്ലൂ ഡൈ ചേർത്ത മണ്ണെണ്ണ നിറയ്ക്കാന്‍ സാധിക്കില്ല. എണ്ണ കമ്പനികളുമായി സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ ചര്‍ച്ചയില്‍ 15 വര്‍ഷ കാലാവധി പിന്നിട്ട ടാങ്കറുകള്‍ വിട്ടുനല്‍കാമെന്ന് ധാരണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group