
കോട്ടയം: ചങ്ങനാശേരി മാര്‍ക്കറ്റിലെ മൂന്നു കടകളില്‍ നിന്നു റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കിയ സംഭവത്തില്‍ ഭക്ഷ്യവകുപ്പിന്റെ ശാസ്ത്രീയ റിപ്പോർട്ട് പുറത്ത്.
റേഷനരി തന്നെയാണ് താറാവിന്റെ തീറ്റയ്ക്കായി എടുത്തതെന്ന് ഭക്ഷ്യവകുപ്പ്.പ്രത്യേക അന്വേഷണ സംഘം കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്കി.
40 ചാക്കുകളാണു മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയില്‍ അനേഷണ സംഘം കണ്ടെത്തിയത്. ചങ്ങനാശേരി കേന്ദ്രീകരിച്ച് വലിയ രീതിയിലാണ് തിരിമറി നടന്നതെന്നു കണ്ടെത്തിയതായും അന്വേഷണം സംഘം പറയുന്നു. സൗത്ത് സോണ്‍ ഡപ്യൂട്ടി സി.വി. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ചങ്ങനാശേരി മാര്‍ക്കറ്റിലുള്ള 3 പേരെയാണ് തിരിമറി നടത്തിയതിനു സൗത്ത് സോണ്‍ ഡപ്യൂട്ടി റേഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നു റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കി മറിച്ചു വില്‍ക്കുന്നവരാണിതെന്ന് സ്ക്വാഡ് പറയുന്നു.
റേഷന്‍ കടകളില്‍ നിന്നു ലഭിക്കുന്ന അരിയില്‍ 100 കിലോയ്ക്ക് ഒരു കിലോ എന്ന നിലയിലാണ് ഫോര്‍ട്ടിഫൈഡ് അരി ഉള്‍പ്പെടുത്തിയിരിക്കുന്നത്.







