Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: റേഷനരി കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള 54 ചാക്ക് അരിയാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ചത്.

video
play-sharp-fill

വഴിച്ചേരി മാര്‍ക്കറ്റിലെ സുരേന്ദ്ര സ്റ്റോഴ്‌സ് ഉടമ സുരേന്ദ്രന്‍ നായര്‍, മിനി ലോറി ഡ്രൈവര്‍ രാജേഷ് എന്നിവരാണ് പിടിയിലായത്.

പോലീസ് എത്തിയപ്പോഴേക്കും ഇവര്‍ 2.7 ടണ്‍ അരി ലോറിയില്‍ കയറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിലാണ് റേഷനരിയാണെന്ന് തിരിച്ചറിഞ്ഞത്. ലോറിയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

അരി റേഷനാണെന്ന് ഉറപ്പിക്കാനായി സിവില്‍ സപ്ലൈസ് ക്വാളിറ്റി കണ്‍ട്രോളര്‍ പരിശോധന നടത്തും.