റേഷന്‍ കാര്‍ഡുടമകള്‍ക്ക് അമ്പതിനായിരം രൂപവീതം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കും ; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇങ്ങനെ
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ലോകത്തെ കൊറോണക്കാലത്ത് വൈറസിനെക്കാള്‍ ഭീതിയിലാണ് വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത്. ഈ വ്യാജ വാര്‍ത്തകളെല്ലാം തന്നെ പിന്നീട് വ്യാജപ്രചരണങ്ങള്‍ തന്നെയാണെന്ന് തെൡയുന്നുണ്ട്.
ഇത്തരത്തില്‍ അവസാനമായി പ്രചരിച്ച് തുടങ്ങിയത് റേഷന്‍ കാര്‍ഡുടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാര്‍ത്തയാണ്. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ ശിക്ഷിത് ബേരോജാര്‍ യോജന പ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. എന്നാല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി അമ്പതിനായിരം രൂപ നല്‍കുന്നതിനായുള്ള ഒരു പദ്ധതി കേന്ദ്രസക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.
അതേസമയയം ക1റോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്ന് മോദി സര്‍ക്കാര്‍ 1.7 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍.എസ്.ബി.വൈ ഡോട്ട്ഓര്‍ഗ് എന്ന പേരിലുള്ള വെബ്‌സൈറ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്കും 50,000 രൂപനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്.ആദ്യം അപേക്ഷിക്കുന്ന 40,000പേര്‍ക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കുമെന്നാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.
അതേസമയം ധനസഹായത്തിനായി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ വ്യക്തി വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. സന്ദേശം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇത്തരത്തിലുള്ള പദ്ധതിയോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പണം നല്‍കുന്നതിനോ സര്‍ക്കാരിന് ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കൂടാതെ വ്യക്തി വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.