
മുംബൈ: ടാറ്റ ഗ്രൂപ്പ് എം ഡി രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിലെ വിവരങ്ങൾ പുറത്ത്. ജംഷഡ്പൂര്‍ സ്വദേശിയായ മോഹിനി മോഹന്‍ ദത്തയ്‌ക്ക് (74) ഏകദേശം 650 കോടി രൂപയുടെ സ്വത്തുക്കൾ എഴുതി വെച്ചതായി റിപ്പോർട്ട്.
ടാറ്റ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനും വിശ്വസ്തനുമായ മോഹിനി മോഹന്‍ ദത്ത ജംഷഡ്പൂരിലെ ഒരു വ്യവസായിയാണ്. സ്റ്റാലിയന്‍ ട്രാവല്‍ ഏജന്‍സിയുടെ സഹസ്ഥാപകനുമാണ്, ഇത് പിന്നീട് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ താജ് സര്‍വീസസുമായി ലയിച്ചു.
ദത്തയും രത്തന്‍ ടാറ്റയും തമ്മില്‍ 60 വര്‍ഷത്തിലേറെ നീണ്ടു നില്‍ക്കുന്ന സൗഹൃദം ഉണ്ടായിരുന്നു. ടാറ്റയുടെ വില്‍പത്രപ്രകാരം, അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം, ഏകദേശം 650 കോടി രൂപ, ദത്തയ്‌ക്ക് ലഭിക്കും. ഈ തുകയില്‍ 350 കോടിയിലധികം ബാങ്ക് നിക്ഷേപങ്ങളാണ്. പെയിന്റിംഗുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വസ്തുക്കളുടെ ലേലത്തില്‍നിന്ന് ലഭിക്കുന്ന തുകയും ദത്തയ്‌ക്ക് ലഭിക്കും. മറ്റു രണ്ട് ഭാഗങ്ങള്‍ രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരിമാരായ ഷിരീനും ഡിയാനയ്‌ക്കും ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാജ് ഗ്രൂപ്പില്‍ നിന്ന് തന്റെ കരിയർ ആരംഭിച്ച ദത്ത, പിന്നീട് സ്റ്റാലിയൻ ട്രാവല്‍ ഏജൻസി സ്ഥാപിച്ചു. 2013-ല്‍ ടാജ് ഗ്രൂപ്പിന്റെ ഭാഗമായ ടാജ് സർവീസസില്‍ സ്റ്റാലിയൻ ട്രാവല്‍ ഏജൻസി ലയിപ്പിക്കുകയുണ്ടായി. ദത്തയുടെയും കുടുംബത്തിന്റെയും ഈ ഏജൻസിയില്‍ 80% ഓഹരികളും ബാക്കി ടാറ്റാ ഇൻഡസ്ട്രീസിന് സ്വന്തമായിരുന്നു.







