ആർപ്പൂക്കര പഞ്ചായത്തിൽ എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ പ്രതിരോധം

സ്വന്തം ലേഖകൻ

കോട്ടയം: ആർപ്പൂക്കര പഞ്ചായത്തിൽ കാലാവർഷ ക്കെടുത്തിയോടാനുബന്ധിച്ച് വീടുകളിൽ വെള്ളം കയറിയ കുടുംബാങ്ങങ്ങൾക്കും തൊഴിലുറപ്പ് അംഗങ്ങൾക്കുമാണ് പ്രതിരോധ മരുന്ന് നൽകുന്നത്.

ആർപ്പൂക്കര പഞ്ചായത്തിലെ വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളായ ചീപ്പുങ്കൽ, മഞ്ചാടിക്കരി, മണിയാപറമ്പ്, കരിപ്പൂത്തട്ട് എന്നീ പ്രദേശങ്ങളിൽ ഡോക്സി സൈക്ലിൻ ഗുളികകൾ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലിന ജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന മുഴുവൻ ജനങ്ങളും ഡോക്സി പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി ശരീര വേദന, പേശി വേദന, മൂത്രത്തിനു നിറ വ്യത്യാസം എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.

ആഹാര പദാർഥങ്ങൾ, കുടിവെള്ളം എന്നിവ എലി യുടെ വിസർജ്യം കലരാതെ സൂക്ഷിക്കുക. പ്രവർത്തങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലിൻ ടോമിച്ചൻ ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ദീപ ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സുനിത ബിനു, വാർഡ് മെമ്പർമാരായ ഷിബു, അഞ്ചു, മെഡിക്കൽ ഓഫീസർ റോസിലി ജോസഫ്, ഡോക്ടർ റെജീന, ഹെൽത്ത്‌ സൂപ്പർവൈസർ വേണു ഗോപാൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ. സി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ റെജി ജോസഫ്, ഗീതു വിജയപ്പൻ,ദീപക് റ്റോംസ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്മാരായ ഹേമ എന്നിവർ പങ്കെടുത്തു.

ആശാ വർക്കർമാർ വരും ദിവസങ്ങളിൽ മരുന്ന് എത്തിക്കുന്നതായിരിക്കും.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page