ചുമരുകള്‍ വിണ്ടുകീറുന്നു; വീടുകള്‍ ഇടിയുന്നു; കനത്തമഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം നെയ്യാറ്റിന്‍കരയില്‍ വീടുകള്‍ താമസയോഗ്യമല്ലാതാകുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: കനത്തമഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം നെയ്യാറിന്റെ തീരത്തുള്ളവര്‍ക്കാണ് ദുരിതം.

പത്ത് വീടുകളുടെ ചുമരുകള്‍ വിണ്ടുകീറുകയും ഇടിയുകയും ചെയ്തു. വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറിന്റെ തീരത്തോട് ചേര്‍ന്ന താമസിക്കുന്ന ശിവകുമാറിന്റെ കുടുംബം ഉറക്കത്തിലായിരുന്നപ്പോള്‍ ഉച്ഛത്തിലുള്ള ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീടിന്റെ ചുമരുകള്‍ വിണ്ടുകീറിയ നിലയില്‍ കണ്ടത്. വീട്ടിനുള്ളിലുള്ളവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നെന്നും അവര്‍ പറയുന്നു.

2018 ലെ പ്രളയത്തിന് സമാനമായി 200 ലധികം വീടുകളാണ് ഇത്തവണത്തെ മഴയിലും നെയ്യാര്‍ ഡാം തുറന്നതിനെയും തുടര്‍ന്ന് വെള്ളത്തിലായത്. ചില വീടുകളുടെ മേല്‍ക്കൂര വരെ മൂന്ന് ദിവസം വെള്ളം നിന്നിരുന്നു. മഴകുറഞ്ഞതോടെ വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടുണ്ട്.

ഇതുവരെ കിട്ടിയ വിവരമനുസരിച്ച്‌ പത്ത് വീടുകള്‍ക്കാണ് കേടുപാടുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര പീരായുംമൂട്ടിലെ ക്രിസ്തുദാസ്, അജിത, ചെല്ലമ്മ, വസന്ത എന്നിവരുടെ വീടും ഇടിഞ്ഞിട്ടുണ്ട്. നെയ്യാറിനോട് ചേര്‍ന്ന ഇടറോഡുകളും വ്യാപകമായി വിണ്ട് കീറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞു.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page