Spread the love

കൊച്ചി: സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് റാപ്പർ വേടൻ. സർവകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും. ഇതാണ് തന്റെ ജോലി അത് തുടർന്നുകൊണ്ടിരിക്കും. ഇത് നിർത്താൻ ഒരു പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു

video
play-sharp-fill

കാലിക്കറ്റ് സർവകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ വേടന്റെ പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്ക് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു വേടൻ.

തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഇപ്പോള്‍ ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം രംഗത്ത് വരുന്നത്.വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് വി സി ഡോ രവീന്ദ്രന് നല്‍കിയ പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.