video

00:00

മകളെ പീഡിപ്പിച്ചതിന് റിമാൻഡിലായ ആൾ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

മകളെ പീഡിപ്പിച്ചതിന് റിമാൻഡിലായ ആൾ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

Spread the love

സ്വന്തം ലേഖകൻ

പീരുമേട്: മകളെ പീഡിപ്പിച്ച കേസിലെ റിമാൻഡ് തടവുകാരൻ ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയിൽ അധികൃതർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ച് മുറിഞ്ഞഭാഗം തുന്നിച്ചേർത്തു.

ചൊവ്വാഴ്ച രാവിലെ പീരുമേട് സബ്ജയിലിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പൂർണമായി മുറിച്ചുമാറ്റിയശേഷമുള്ള ഭാഗം ഇയാൾ എറിഞ്ഞു കളഞ്ഞിരുന്നു. ജയിൽ അധികൃതർ ആദ്യം പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന ഇയാൾ ജയിലിൽ ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡുപയോഗിച്ചാണ് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു. അതിന് ശേഷം മുറിഞ്ഞ് മാറിയ മാംസം വലിച്ചെറിഞ്ഞു കളയുകയും ചെയ്തു.

ഇയാളുടെ കരച്ചിലിന്റെ ശബ്ദവും രക്തം ചീറ്റുന്നതും കണ്ട സഹതടവുകാർ ബഹളം വെച്ചപ്പോൾ ഓടിയെത്തിയ ഉദ്യോഗസ്ഥർ ചേർന്നു ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് പീരുമേട് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ശസ്ത്രക്രിയ നടത്തി മുറിച്ചുമാറ്റിയ ഭാഗം തുന്നിച്ചേർത്തു. ഇയാൾ അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു. നാലുമാസം മുൻപ് മകളെ പീഡിപ്പിച്ചതിന് ജയിലിലായ ഇയാൾക്ക് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യക്കാരില്ലാഞ്ഞതിനാൽ തടവുകാരനായി തുടരുകയായിരുന്നു.