
പെരിന്തൽമണ്ണ : പതിനേഴുകാരിയായ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ കോളേജ് അഡ്മിനിസ്ട്രേറ്ററെ 15 വർഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു.
കോട്ടയ്ക്കല്‍ കോട്ടൂർ ചെരട വീട്ടില്‍ മുഹമ്മദ് റഫീഖിനെ(39)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2019 ജൂണില്‍ കോളേജ് ഹോസ്റ്റലിലെ അടുക്കളയില്‍വെച്ചും പിന്നീട് പലതവണ പലയിടങ്ങളില്‍വെച്ചും ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണു കേസ്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം പത്തുവർഷവും പോക്സോ വകുപ്പ് പ്രകാരം അഞ്ചുവർഷവും കഠിനതടവാണ് ശിക്ഷ. രണ്ടിലുമായി 35,000 രൂപയാണ് പിഴ. അടച്ചില്ലെങ്കില്‍ ഒൻപതുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊളത്തൂർ പോലീസ് ഇൻസ്പെക്ടർമാരായ ആർ. മധു, പി.എം. ഷമീർ എന്നിവരായിരുന്നു കേസിന്റെ അന്വേഷണോദ്യോഗസ്ഥർ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു.