
വിവാഹ വാഗ്ദാനം നൽകി പീഡനം : ടിപ്പർലോറി ഡ്രൈവർക്കെതിരെ പരാതി
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. ടിപ്പർലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവുപേക്ഷിച്ച ചെറുപുഴ ഉദയഗിരി സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ പരാതിയിൽ പരപ്പ കമ്മാടം പാലക്കുന്നിലെ സിജോ(42)ക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.
2015 ൽ കമ്മാടം സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞതാണ്. അതിനിടയിൽ യുവതി ഭർതൃവീടിന് സമീപം താമസിക്കുന്ന ടിപ്പർലോറി ഡ്രൈവറായ സിജോയുമായി പ്രണയത്തിലാകുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതറിഞ്ഞ ഭർത്താവ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ സിജോ വിവാഹവാഗ്ദാനം നൽകി യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായും ഇതിനുശേഷം യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറാൻ തുടങ്ങിയതായും യുവതി മൊഴി നൽകി. പിന്നീട് മറ്റൊരു യുവതിയെ സിജോ വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് പരാതി.
Third Eye News Live
0
Tags :